ശബരിമല സ്വര്‍ണക്കൊള്ള കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; ദിലീപ് നല്ല നടനാണ്, സ്വകാര്യ ജീവിതത്തെ കുറിച്ച്‌ അറിയില്ല: വെള്ളാപ്പള്ളി

Spread the love

തിരുവനന്തപുരം: സിനിമ കാണാറില്ലെന്നും ദിലീപ് നല്ല നടനാണെന്നും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നടിയെ പീഡിപ്പിച്ച കേസിലെ വിധിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

video
play-sharp-fill

ശബരിമല സ്വർണക്കൊള്ള കേസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിന് ഉപരി വ്യക്തിബന്ധങ്ങളും ഘടകമാണ്. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും വാശിയോടെ പ്രവർത്തിച്ചു. അതാണ് പോളിംഗ് ഉയർന്നത്.

സംസ്ഥാന സർക്കാർ ഒരുപാട് നന്മകള്‍ ചെയ്തു. അത് പക്ഷേ വേണ്ട രീതിയില്‍ പ്രചരിപ്പിക്കാനായില്ല. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും എല്‍ഡിഎഫ് തൂത്തുവാരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group