video
play-sharp-fill
വനിതാമതിലിൽ നിന്നും മാറി നിൽക്കുന്നവരെ ചരിത്രം കാർക്കിച്ചു തുപ്പും ; എൻഎസ്എസ് നേതാക്കന്മാർ കയ്യും കാലും വെച്ച പൊങ്ങച്ചക്കാർ: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

വനിതാമതിലിൽ നിന്നും മാറി നിൽക്കുന്നവരെ ചരിത്രം കാർക്കിച്ചു തുപ്പും ; എൻഎസ്എസ് നേതാക്കന്മാർ കയ്യും കാലും വെച്ച പൊങ്ങച്ചക്കാർ: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ


സ്വന്തം ലേഖകൻ

കൊച്ചി: വനിതാമതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ചരിത്രം കാർക്കിച്ചു തുപ്പുമെന്ന് എൻഎസ്എസിനെ വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ്സുകാർ അഹങ്കാരത്തിന് കൈയ്യും കാലും വച്ച് നടക്കുന്ന പൊങ്ങച്ചക്കാരാണ്. കേരളത്തിലെ പോപ് ആണെന്നു ധരിച്ചു വെച്ചിരിക്കുന്ന അവർ കാലംമാറിയത് തിരിച്ചറിഞ്ഞിട്ടില്ല. നവോത്ഥാനത്തിന് വേണ്ടി ആദ്യകാലങ്ങളിൽ പ്രവർത്തിച്ച മഹത് വ്യക്തികൾ പ്രതിനിധാനം ചെയ്ത പ്രസ്ഥാനങ്ങളെ വനിതാ മതിലിൽ ഒപ്പം കൂട്ടിയതിനെ വിമർശിക്കാതെ മനസ്സിലാക്കി ഒപ്പം നില്ക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനമാണ് വനിതാ മതിലിന്റെ ലക്ഷ്യമെന്ന ആരോപണവും വനിതാമതിലിനെതിരെ ഉയരുന്ന വർഗ്ഗീയ മതിലെന്ന ആരോപണവും മറ്റ് മതവിഭാഗക്കാരെ കൂടെ നിർത്താനുള്ള രാഷ്ട്രീയ അടവാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ യുവതീപ്രവേശനം കൊണ്ട് സർക്കാരിന് എന്ത് ഗുണം ലഭിക്കാനാണെന്നും ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യസ്വത്തായി കണക്കാക്കി അമ്പലങ്ങളെയെല്ലാം മുന്നോക്ക വിഭാഗക്കാർ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ശാന്തിനിയമനം വന്നിട്ടും പിന്നോക്കകാർക്ക് കഞ്ഞിപുരയിൽ മാത്രമാണ് സ്ഥാനം. ശബരിമലയിൽ ശാന്തിനിയമനത്തിന് മലയാളി ബ്രാഹ്മണർ മാത്രമേ അപേക്ഷിക്കാവൂ എന്ന നിയമം ആര് കൊണ്ടുവന്നു? മകര ജ്യോതി കാണിച്ചിരുന്നത് ആദിവാസികളല്ലേ? അത് എടുത്തുകളഞ്ഞത് ആരാണ്? അദ്ദേഹം ചോദിച്ചു. വനിതാ മതിലിൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുമെന്നും വെളളാപ്പള്ളി കൂട്ടിച്ചേർത്തു.