കൊച്ചി: വെളിച്ചെണ്ണ, ഒലിവ് ഓയിൽ, പാമൊലിൻ, സൺഫ്ലവർ ഓയിൽ തുടങ്ങി നാം നിത്യേന പാചകത്തിനും മറ്റും ഉപയോഗിക്കുന്ന എണ്ണകൾ പലതരത്തിലുണ്ട്.
നമ്മുടെ വീടുകളിൽ വെളിച്ചെണ്ണയാണ് പണ്ടു മുതലേ പാചകത്തിനായി ഉപയോഗിക്കുന്നത്. ഇത് വീടുകളിൽ തന്നെയായിരുന്നു അന്ന് തയ്യാറാക്കിയിരുന്നതും. അതുകൊണ്ട് തന്നെ മായമില്ലാത്ത, ശുദ്ധമായ വെളിച്ചെണ്ണയായിരുന്നു അത്.
ഇന്നു കാലം മാറി. എല്ലാ സാധനങ്ങളും വാങ്ങുന്ന പോലെ വെളിച്ചെണ്ണയും കടകളിൽ നിന്നു തന്നെയാണ് വാങ്ങുന്നത്. ഇതോടെ മായം കലർന്ന വെളിച്ചെണ്ണ നമുക്ക് കിട്ടുകയും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ വെളിച്ചെണ്ണയിൽ മായം കലര്ന്നിട്ടുണ്ടോ എന്ന് നമുക്ക് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ മതി.
രണ്ടു ടീസ്പൂൺ വെളിച്ചെണ്ണ ചീനച്ചട്ടിയിൽ എടുത്ത് ഒരു മിനിറ്റ് ചൂടാക്കുക. മായം കലർന്ന വെളിച്ചെണ്ണ ചൂടാവുമ്പോൾ കരിഞ്ഞ മണമാണ് വരുക. അതേസമയം നല്ല വെളിച്ചെണ്ണയാണെങ്കിൽ അതിന്റെ യഥാർഥ മണം നമുക്ക് പെട്ടെന്നു തന്നെ മനസിലാവുകയും ചെയ്യും. ഇങ്ങനെ ചെയ്തു നോക്കുക.
വെളിച്ചെണ്ണ കുപ്പി ഫ്രിഡ്ജിൽ ഒന്നോ രണ്ടോ മണിക്കൂർ സൂക്ഷിക്കുക. മായം കലർന്നതാണെങ്കിൽ കുപ്പിയുടെ മുകളിൽ ദ്രാവകാവസ്ഥയിൽ നിറവ്യത്യാസം കാണാൻ കഴിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ വച്ചിട്ടും വെളിച്ചെണ്ണ വെളുത്ത നിറത്തോടെ മുഴുവനും ഉറഞ്ഞതായി കാണുന്നുണ്ടെങ്കിൽ അത് മായം കലരാത്ത നല്ല വെളിച്ചെണ്ണയായിരിക്കും. ഇങ്ങനെ നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്