
കോട്ടയം : കറുമുറെ കൊറിക്കാൻ ഉപ്പേരിയില്ലാതെ എന്ത് ഓണം. പക്ഷേ, വെളിച്ചെണ്ണ വില ഇങ്ങനെ പിടിവിട്ട് കുതിക്കുമ്പോള്‍ എന്ത് ചെയ്യും.
വില കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
എത്ര വില വർദ്ധിച്ചാലും വെളിച്ചെണ്ണയിലുണ്ടാക്കുന്ന ഉപ്പേരിക്കാണ് ഡിമാൻഡ്. എന്നാല്‍ സാധാരണക്കാർക്ക് വില താങ്ങാൻ പറ്റുമോയെന്നാണ് ചോദ്യം. ഇത് കച്ചവടത്തെയും പ്രതികൂലമായി ബാധിക്കും. നഗരത്തില്‍ വെളിച്ചെണ്ണയിലും പാമോയിലിലും ഉപ്പേരി ഉത്പ്പാദിപ്പിക്കുന്നവരുണ്ട്. മറ്റ് എണ്ണപ്പലഹാരങ്ങള്‍ക്കും വില വർദ്ധനയുണ്ടാകും.
15 ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് ഏപ്രിലില്‍ 4350 രൂപയായിരുന്നു. ജൂലായില്‍ 6510 രൂപയായി വർദ്ധിച്ചു. 20 ലിറ്റർ വെളിച്ചെണ്ണയ്ക്ക് നാല് മാസം മുൻപ് 6000 ഉം, ജൂലായില്‍ 9600 രൂപയുമായി വർദ്ധിച്ചു. പാമോയില്‍ കിലോ വില 360 രൂപയാണ്. കാല്‍ക്കിലോ 90.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ഞൂറിന് അരികെഒരു കിലോ ഉപ്പേരിയെക്കാള്‍ ഇരട്ടി വിലയാണ് വെളിച്ചെണ്ണയ്ക്ക്. 440 രൂപയായിരുന്ന ഒരു കിലോ ഉപ്പേരിയുടെയും ശർക്കര വരട്ടിയുടെയും വില 480 രൂപയായി. വരുംദിവസങ്ങളില്‍ വില 500 ലേക്കെത്തുമെന്നാണ് സൂചന.
ചക്ക വറുത്തതിന് 600 രൂപയാണ് വില. 15 ലിറ്റർ, 40 ലിറ്റർ വെളിച്ചെണ്ണയാണ് നഗരത്തിലെ കടകളില്‍ ഉപ്പേരിയ്ക്കായി വേണ്ടി വരുന്നത്. നാടൻ, വയനാടൻ ഏത്തയ്ക്കാണ് ഉപയോഗിക്കുന്നത്. 70 രൂപയായിരുന്ന ഏത്തയ്ക്കായ്ക്ക് 44, 50 രൂപയായി.
വില വർദ്ധനവ് ഇങ്ങനെ (കിലോ)ശർക്കരവരട്ടി : 480മസാല ചിപ്‌സ് : 500സ്വീറ്റ് ചിപ്‌സ് : 110
മലയാളം മാസം ആരംഭിച്ചതിനാല്‍ ശബരിമല ദർശനത്തിനായി അന്യസംസ്ഥാനങ്ങളിലെ ഭക്തർ കൂടുതലായി എത്തുന്നുണ്ട്. ശബരിമല സീസണിലും രാമായണ മാസത്തിലും കൂടുതലായി ഇവർ എത്തുന്നതിനാല്‍ വില കൂടുതലാണെലും കച്ചവടവുമുണ്ട്.
.