
ഈരാറ്റുപേട്ട: വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കുന്നതിനായി ഐഎസ്എം
സംസ്ഥാന സമിതി ആവിഷ്കരിച്ച വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ ഇരുപതാംഘട്ട സംസ്ഥാന സംഗമം ഇന്ന് രാവിലെ 8.30 മുതൽ ഈരാറ്റുപേട്ടയിലെ ബറക്കാത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
കെ.എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും.
വെളിച്ചം സംസ്ഥാന ചെയർമാൻ അബ്ദുൽ കരീം സുല്ലമി അധ്യക്ഷത വഹിക്കും. സിഎം മൗലവി ആലുവ മുഖ്യപ്രഭാഷണം നടത്തും. യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ച കെ.എം മൗലവി രചിച്ച അന്നഫ്ഉൽ അമീം എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ നിർവഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വാഗതസംഘം കൺവീനർ പി.എ ഹാഷിം പുസ്‌തകം ഏറ്റുവാങ്ങും. കുട്ടികൾക്ക് പ്രത്യേകമായ ബാലസംഗമം സമാന്തരമായി നടക്കും. സമാപന സമ്മേളനം ഐഎസ്എം സംസ്ഥാന പ്രസിഡൻ്റ് ഡോ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യും.
ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ സുഹ്റ അബ്ദുൽ ഖാദർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും. മുഹമ്മദ് ഉനൈസ് മൗലവി അൽഖാസിമി, കെഎൻ സുലൈമാൻ മദനി സൽമ അൻവാരിയ്യ, നൗഷാദ് കാക്കവയൽ, ഡോ. നെൽസൺ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സംസാരിക്കും. ഭാരത് സേവക് അവാർഡ് നേടിയ വെളിച്ചം സംസ്ഥാന ഉപാധ്യക്ഷൻ പ്രൊഫ. ഡോ. ഫുക്കാർ അലിയെ ചടങ്ങിൽ ആദരിക്കും.
സംസ്ഥാന തല മെഗാ ക്വിസ്, കുട്ടികൾക്കായി ഹിഫ്ദ് മൽസരം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, ട്രഷറർ അദീബ് അഹമ്മദ്, വൈസ് പ്രസിഡൻ്റുമാരായ ഡോ. മുബശ്ശിർ പാലത്ത്, റിഹാസ് പുലാമന്തോൾ, സാബിഖ് മാഞ്ഞാലി, വെളിച്ചം സംസ്ഥാന കൺവീനർ ഡോ. റജൂൽ ഷാനീസ്, കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെഎ സുബൈർ, എംകെ ശാക്കിർ, സലീം കരുനാഗപള്ളി, സിറാജ് മദനി, നൗഷാദ് ആലപ്പുഴ, കോട്ടയം ജില്ലാ പ്രസിഡണ്ട് പി.എ ഇർഷാദ്, സെക്രട്ടറി ഹാരിസ് സ്വലാഹി, വിടി ഷമീർ ഈരാറ്റുപേട്ട, ഷമീർ ഫലാഹി ആലപ്പുഴ, അബ്ദുസ്സത്താർ ഫാറൂഖി, സജ്ജാദ് ഫാറൂഖി, നൗഫൽ ഹാദി, കുഞ്ഞുമുഹമ്മദ് മദനി, ടിപി ഹുസൈൻ കോയ, അഷ്റഫ് അലി ഇപി, ഷറഫുദ്ധീൻ കടലുണ്ടി, ഷംസുദ്ധീൻ അയനിക്കോട്, ഷാനിഫ് വാഴക്കാട്, അയ്യൂബ് എടവനക്കാട്, കെപി ഷഫീഖ് ഈരാറ്റുപേട്ട എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. കേരളത്തിലെ തെരഞ്ഞെടുത്ത 600 പ്രതിനിധികളടക്കം 800 പേർ സംഗമത്തിൽ പങ്കെടുക്കും.
ഐഎസ്എം സംസ്ഥാന പ്രസിഡൻ്റ് ഡോ. അൻവർ സാദത്ത്, വെളിച്ചം കൺവീനർ ഡോ. റജൂൽ ഷാനിസ്, കെഎൻഎം മർകസുദ്ദഅവ കോട്ടയം ജില്ലാ പ്രസിഡൻ്റ് പിഎ ഇർഷാദ്, സെക്രട്ടറി ഹാരിസ് സ്വലാഹി, ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ്റ് റിഹാസ് പുലാമന്തോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.