video
play-sharp-fill
വൈ​ക്ക​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി, ചെ​ന്നൈ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു ; ചെ​ന്നൈ​യി​ലേ​ക്ക് 810 രൂ​പ​യും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് 715 രൂ​പ​യും ; വൈ​ക്കം – ചെ​ന്നൈ സ​ർ​വീ​സ് കോ​ട്ട​യം, മു​ണ്ട​ക്ക​യം, കു​മ​ളി, തേ​നി, തി​രു​ച്ചി​റ​പ്പ​ള്ളി, വി​ല്ലു​പു​രം വ​ഴി ; വേ​ളാ​ങ്ക​ണ്ണി​യിലേയ്ക്ക് കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, അ​ടൂ​ർ, പു​ന​ലൂ​ർ, ചെ​ങ്കോ​ട്ട, മ​ധു​ര, ത​ഞ്ചാ​വൂ​ർ വ​ഴി​യാ​ണ് സ​ർ​വീ​സ്

കോ​ട്ട​യം: വൈ​ക്ക​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് ഗ​താ​ഗ​ത മ​ന്ത്രി എ​സ്.​എ​സ്.​ശി​വ​ശ​ങ്ക​റും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

വൈ​ക്കം – ചെ​ന്നൈ സ​ർ​വീ​സ് വൈ​കു​ന്നേ​രം 3.30ന് ​പു​റ​പ്പെ​ട്ടു പി​റ്റേ​ന്നു രാ​വി​ലെ എ​ട്ടി​ന് ചെ​ന്നൈ​യി​ലെ​ത്തും. ചെ​ന്നൈ​യി​ൽ നി​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 8.30ന് ​വൈ​ക്ക​ത്ത് എ​ത്തും. കോ​ട്ട​യം, മു​ണ്ട​ക്ക​യം, കു​മ​ളി, തേ​നി, തി​രു​ച്ചി​റ​പ്പ​ള്ളി, വി​ല്ലു​പു​രം വ​ഴി​യാ​ണു സ​ർ​വീ​സ് നടത്തുന്നത്. വൈ​ക്കം – വേ​ളാ​ങ്ക​ണ്ണി ബ​സ് വൈ​കു​ന്നേ​രം നാ​ലി​നു പു​റ​പ്പെ​ട്ടു പി​റ്റേ ദി​വ​സം രാ​വി​ലെ 7.45ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. തി​രി​കെ വൈ​കു​ന്നേ​രം 4.30ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 8.15ന് ​വൈ​ക്ക​ത്ത് എ​ത്തും. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, അ​ടൂ​ർ, പു​ന​ലൂ​ർ, ചെ​ങ്കോ​ട്ട, മ​ധു​ര, ത​ഞ്ചാ​വൂ​ർ വ​ഴി​യാ​ണു സ​ർ​വീ​സ്.

www.tnstc.in എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. വൈ​ക്ക​ത്തു​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് 810 രൂ​പ​യും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് 715 രൂ​പ​യു​മാ​ണ് നി​ര​ക്ക്. നാ​ഗ​പ​ട്ട​ണം ഡി​പ്പോ​യി​ലെ ര​ണ്ടു ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group