video
play-sharp-fill

വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷം: 3 ‍ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം; പുതുവർഷാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ചാലും കർശന നടപടി

വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷം: 3 ‍ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം; പുതുവർഷാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ചാലും കർശന നടപടി

Spread the love

കൊച്ചി: എറണാകുളം മാറമ്പിള്ളിയിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം.

3 ‍ഡ്രൈവർമാരുടെ ലൈസൻസ് 1 വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യുക. അതേസമയം, ഇന്ന് പുതുവർഷാഘോഷത്തിനിടെ ഇത്തരത്തിൽ വാഹനമോടിച്ചാലും പിടിവീഴുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പുലച്ചെ 6 വരെ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group