
സ്വന്തം ലേഖകൻ
ചാലക്കുടി: മാര്‍ക്കറ്റ് റോഡില്‍ പള്ളിപ്പാടത്ത് നഗരസഭ കാടുവെട്ടി മാലിന്യങ്ങള്‍ നീക്കിയപ്പോള്‍ പുറത്തുവന്നത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍.
രണ്ടുകാറും, ഒരു ഓട്ടോറിക്ഷയുമാണ് കാടിനുള്ളില്‍ തുരുമ്പെടുത്ത് നശിച്ചനിലയില്‍ കണ്ടെത്തിയത്. മാര്‍ക്കറ്റ് റോഡിനരികിലുള്ള പള്ളിപ്പാടത്ത് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണ് വാഹനങ്ങളും ഉപേക്ഷിച്ചിരിക്കുന്നത്.
ഉടമകള്‍ തന്നെ തള്ളിക്കളഞ്ഞതാണോ, അതോ മോഷണം ചെയ്തവയാണോ എന്ന് അറിയില്ല. സൗത്ത് ജംഗ്ഷനില്‍ ഫ്ലൈ ഓവറിനടിയിലും നിരവധി മോട്ടോര്‍ ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ ബൈക്ക് മോഷണം പതിവാകുന്പോള് മോഷണം ചെയ്ത വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന സ്ഥലവുമായി മാറിയിരിക്കുകയാണ്.