
തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വണ്ടികള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15 ഓടെ യാണ് സംഭവം.
സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടയിലാണ് വാഹനങ്ങളില്‍ തീ പിടിച്ചത്. ആറ് ബൈക്കുകളും ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്.
അപകടത്തിൽ പെട്ടതും മോഷണവാഹനങ്ങളും ആയിരുന്നു ഇവയിൽ കൂടുതൽ. നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചു. പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


