
സ്വന്തം ലേഖകൻ
ആര്‍പ്പൂക്കര: വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നു കന്യാസ്ത്രീകള്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. വില്ലൂന്നി സെന്‍റ് ഫിലോമിനാസ് സകൂളിന്‍റെ ശുചിമുറിയുടെ മുകളിലേക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.
വാഹനത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളായ ലൈസ്റ്റേറ്റിയ (49), സിസ്റ്റര്‍ സാനുപ്രിയാമ്മ (35), സിസ്റ്റര്‍ ജോയല്‍സ് (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സിസ്റ്റര്‍ ജോയല്‍സിന്‍റെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 10നാണ് അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വില്ലൂന്നി സ്‌കൂളില്‍നിന്നു പുറപ്പെട്ട വാഹനം സ്‌കൂള്‍ കെട്ടിടത്തിന്‍റെ ശുചിമുറിയുടെ മുകളിലേക്കു തലകീഴായി മറിയുകയായിരുന്നു. കോട്ടയത്തുനിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
സ്‌കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ കുടുങ്ങിക്കിടന്ന വാഹനം വടം ഉപയോഗിച്ച് കെട്ടി നിര്‍ത്തിയശേഷം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സണ്‍ഷേഡില്‍ ഇറങ്ങി വാഹനമുകള്‍ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് ജീപ്പിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.