വാഹനം താന്‍ മാറ്റിയിട്ടോളാം എന്ന് പറഞ്ഞ് താക്കോൽ കൈക്കലാക്കി; ആശുപത്രിയിൽ എത്തിയയാളുടെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

വളാഞ്ചേരി: അത്യാഹിത ചികിത്സയ്ക്കായി രോഗിയുമായി ആശുപത്രിയിലെത്തിയയാളുടെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.

വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീനാണ് പിടിയിലായത്. മേയ് 22നാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയതായിരുന്നു. കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്ന തിരക്കുകള്‍ക്കിടയില്‍ വാഹനം താന്‍ മാറ്റിയിട്ടോളാം എന്ന് പറഞ്ഞ് ഫക്രുദ്ധീന്‍ ചാവി ഉടമസ്ഥന്റെ കൈയ്യില്‍ നിന്നും വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വാഹനമെടുത്ത് ഇയാള്‍ മുങ്ങി.
വളാഞ്ചേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. പൊലീസിനെ കണ്ട് ആമയൂര്‍ പുതിയ റോഡില്‍ വാഹനം ഉപേക്ഷിച്ച്‌ ഫക്രുദ്ധീന്‍ രക്ഷപ്പെട്ടു.

തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ മനസിലാക്കിയ പൊലീസ് അന്വേഷണത്തിനൊടുവില്‍ ഒറ്റപ്പാലത്ത് വച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫക്രുദ്ധീന്‍ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വളാഞ്ചേരി സി.ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, ജയപ്രകാശ് സി.പി.ഒമാരായ അബ്ദു, ജയകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.