
നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്തി; ഡ്രൈവര്‍ ഹനുമന്തപ്പ അറസ്റ്റില്‍
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം പിടികൂടി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയാണ് പിടികൂടിയത്. ഡ്രൈവര്‍ ബംഗലൂരു സ്വദേശി ഹനുമന്തപ്പയെ അറസ്റ്റ് ചെയ്തു.
എന്നാല്‍ വാഹനം ഹാഷിമിനെ ഇടിച്ചത് അറിഞ്ഞില്ലെന്നാണ് ഹനുമന്തപ്പ പൊലീസിന് മൊഴി നല്‍കിയത്.ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ (എൻഎച്ച് 544) നെടുമ്പാശേരിയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിലാണ് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ചത്.
അപകടമുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ചെന്ന ഐപിസി 279, മറ്റൊരാളുടെ അനാസ്ഥ മൂലമുണ്ടായ മനഃപൂർവമല്ലാത്ത നരഹത്യ 304(എ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.ദേശീയപാതയിലെ ഗട്ടറിൽ വീണ് റോഡിലേക്ക് തെറിച്ചു വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ മാസം അഞ്ചിന് രാത്രി രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.