video
play-sharp-fill

വാഹന നികുതി കുടിശിക ഇളവ്: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച്‌ 29വരെ; ചങ്ങനാശേരി സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു

വാഹന നികുതി കുടിശിക ഇളവ്: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച്‌ 29വരെ; ചങ്ങനാശേരി സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു

Spread the love

ചങ്ങനാശേരി: വാഹന നികുതി കുടിശിക ഇളവുകളോടെ അടച്ചു തീര്‍ക്കാനും നിയമ നടപടിയില്‍ നിന്നു ഒഴിവാകാനും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച്‌ 29 ന്‌ അവസാനിക്കും.

2020 മാര്‍ച്ച്‌ 31 ന്‌ മുന്‍പുള്ള നികുതി കുടിശികയാണ്‌ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കാന്‍ സാധിക്കുന്നത്‌. കുടിശികയുള്ള വാഹന ഉടമകള്‍ അവസരം പരമാവധി പ്രയോജനപ്പെടുതേണ്ടതാണെന്ന്‌ ആര്‍.ടി.ഒ അറിയിച്ചു.

ചങ്ങനാശേരി സബ്‌ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്‌. യാത്ര വാഹനങ്ങള്‍ക്ക്‌ 30 ശതമാനവും മറ്റു വാഹനങ്ങള്‍ക്ക്‌ 40 ശതമാനവും മാത്രം നികുതി അടച്ചാല്‍ മതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി ഫോമിലുള്ള വാഹനങ്ങള്‍, റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങള്‍, വാഹനം പൊളിച്ച വിവരം യഥാസമയം അറിയിക്കാത്തതുമൂലം നികുതി കുടിശിക വന്ന വാഹനങ്ങള്‍ എന്നിവ ഈ പദ്ധതിയുടെ കീഴില്‍ വരുന്നതാണെന്ന്‌ ചങ്ങനാശേരി എസ്‌.ആര്‍ടിഒ അറിയിച്ചു.