പഴയ വാഹനങ്ങൾ വിൽക്കാനുള്ള പ്ലാനുണ്ടോ?; എങ്കിൽ ഇക്കാര്യങ്ങള്‍ സൂക്ഷിക്കണം; ഇല്ലെങ്കില്‍ എട്ടിന്‍റെ പണികളാകും കിട്ടുക

Spread the love

പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ പഴയത് വിലക്കാറാണ് അധിക പേരും ചെയ്യാറുള്ളത് അല്ലേ. എന്നാൽ വാഹനം വില്‍ക്കുക എന്നത് കേവലം പണവും താക്കോലും കൈമാറുന്നതിലുപരി ഒരു നിയമപരമായ പ്രക്രിയകൂടിയാണ്. ഉടമസ്ഥാവകാശം ശരിയായി കൈമാറിയില്ലെങ്കില്‍ ട്രാഫിക് പിഴകളും മറ്റ് നിയമപരമായ പ്രശ്നങ്ങളും മുൻ ഉടമയെ തേടിയെത്താം.

video
play-sharp-fill

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ആദ്യമേ ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

1- വാഹനം വിളിക്കുമ്പോൾ വാക്കാലുള്ള കരാറില്‍ മാത്രം ആശ്രയിക്കരുത്. വില്‍പ്പന സമയത്ത്, ഇരു കക്ഷികളും ഫോം 29, ഫോം 30 എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ ഫോമുകളും പൂരിപ്പിച്ച്‌ ഒപ്പിടുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2- വാങ്ങുന്നയാളുടെ സർക്കാർ തിരിച്ചറിയല്‍ രേഖയുടെ (ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് പോലുള്ളവ) ഒരു പകർപ്പും വിലാസ തെളിവും എപ്പോഴും കരുതുക.

3- വാങ്ങുന്നയാള്‍ വാഹനവും അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരു നിശ്ചിത തീയതിയിലും സമയത്തും ശേഖരിച്ചുവെന്ന് വ്യക്തമാക്കുന്ന ഒരു ഡെലിവറി രസീതില്‍ ഒപ്പിടണം.

4- വാഹനം വിറ്റതോടെ നിങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. വാങ്ങുന്നയാള്‍ ആർ‌ടി‌ഒയില്‍ വാഹന ടൈറ്റില്‍ ട്രാൻസ്‍ഫർ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും അത് പൂർത്തിയാകുന്നതുവരെ ഇടയ്ക്കിടെ ഫോളോ അപ്പ് ചെയ്യുകയും ചെയ്യുക.

5-പോളിസി റദ്ദാക്കാനോ നോ ക്ലെയിം ബോണസ് ട്രാൻസ്ഫർ ചെയ്യാനോ കഴിയുന്ന തരത്തില്‍ വാഹനത്തിന്റെ വില്‍പ്പനയെക്കുറിച്ച്‌ നിങ്ങളുടെ ഇൻഷുറൻസ് കമ്ബനിയെ അറിയിക്കുക.