video
play-sharp-fill
വാഹനത്തിന്റെ ഡിക്കിയിലിരുന്ന് കാലുകൾ പുറത്തിട്ട് സാഹസിക യാത്ര ; യുവാക്കൾക്ക് കുരുക്കു മുറുകുന്നു

വാഹനത്തിന്റെ ഡിക്കിയിലിരുന്ന് കാലുകൾ പുറത്തിട്ട് സാഹസിക യാത്ര ; യുവാക്കൾക്ക് കുരുക്കു മുറുകുന്നു

 

സ്വന്തം ലേഖിക

വയനാട്: ഓടുന്ന വാഹനത്തിന്റെ ഡിക്കിയിലിരുന്ന് യുവാക്കൾ നടത്തിയ അഭ്യാസ പ്രകടനമാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം രാത്രി വയനാട് ചുരത്തിലാണ് സംഭവം ഉണ്ടായത്. ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്ന് കാലുകൾ പുറത്തേക്കിട്ട് യുവാക്കൾ യാത്ര നടത്തുകയായിരുന്നു.

തുടർന്ന് യുവാക്കളുടെ വാഹനത്തിന് പിന്നിൽ വന്ന കാറുകാരാണ് ഇവരുടെ സാഹസിക യാത്ര ഫോണിൽ പകർത്തിയത്. അതേസമയം യുവാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവേലിക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറാണ് ദൃശ്യങ്ങളിലുള്ളത്. സാഹസിക യാത്രയുടെ ദൃശ്യങ്ങൾ മാവേലിക്കര ആർടിഒയ്ക്ക് കൈമാറുമെന്നും നടപടി ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയുടേതാണ് വാഹനമെന്നാണ് സൂചന. കോഴിക്കോട് നിന്നും സുഹൃത്തുക്കളുമായി നടത്തിയ യാത്രയിലാണ് ഇവർ സാഹസിക പ്രകടനം നടത്തിയത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

റോഡപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹനവകുപ്പ് കടുത്ത നടപടികൾ സ്വീകരിക്കുമ്‌ബോൾ അപകടം ക്ഷണിച്ചു വരുത്തുന്ന യുവാക്കളുടെ നടപടിക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Tags :