മണ്ണിടിച്ചില്‍ ഭീഷണി; മാക്കൂട്ടം ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം തുടങ്ങി; 18.5 ടണ്ണില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനം

Spread the love

ഇരിട്ടി: മഴക്കാല ജാഗ്രതയുടെയും മണ്ണിടിച്ചില്‍ ഭീഷണിയുടെയും ഭാഗമായി മാക്കൂട്ടം ചുരംപാതയില്‍ ഭാരവാഹനങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വന്നു.

ജൂണ്‍ 6 മുതല്‍ ജൂലൈ 5 വരെ ഒരു മാസത്തേക്കാണ് കുടക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

18.5 ടണ്ണില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ക്കാൻ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. 18.5 ടണ്ണില്‍ കുറഞ്ഞാലും ഭാരവാഹനങ്ങളെ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ തടയും. മണല്‍ തടി എന്നിവ കയറ്റി വരുന്ന വാഹനങ്ങള്‍ക്കും ബുള്ളറ്റ് ടാങ്കറുകള്‍, ടോറസ് ലോറികള്‍, മള്‍ട്ടി ആക്സില്‍ ടിപ്പറുകള്‍ എന്നിവയ്ക്കും പൂർണമായി നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ക്ക് നിരോധനമില്ല. പച്ചക്കറികള്‍ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങള്‍ക്കും ലോറികളെയും നിയന്ത്രണം ബാധിക്കില്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ ദുരന്തനിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.