video
play-sharp-fill

വാഹന ഉടമകൾക്ക് ഇഷ്ടമുള്ള സീരീസ് തെരഞ്ഞെടുക്കാം… കേന്ദ്ര മോട്ടോർവാഹന നിയമത്തില്‍ പുതിയ മാറ്റം;  സംസ്ഥാനത്തിന് ഒറ്റ രജിസ്ട്രേഷൻ സീരിസ് വരുന്നു; ഇനിമുതൽ ഏത് മോട്ടോർവാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റർ ചെയ്യാം

വാഹന ഉടമകൾക്ക് ഇഷ്ടമുള്ള സീരീസ് തെരഞ്ഞെടുക്കാം… കേന്ദ്ര മോട്ടോർവാഹന നിയമത്തില്‍ പുതിയ മാറ്റം; സംസ്ഥാനത്തിന് ഒറ്റ രജിസ്ട്രേഷൻ സീരിസ് വരുന്നു; ഇനിമുതൽ ഏത് മോട്ടോർവാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റർ ചെയ്യാം

Spread the love

തിരുവനന്തപുരം: വാഹന ഉടമയുടെ സൗകര്യാർഥം കേന്ദ്ര മോട്ടോർവാഹന നിയമത്തില്‍ മാറ്റംവരുത്തുന്നു. സംസ്ഥാനത്തെ ഏത് മോട്ടോർവാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ മാറ്റം.

നിലവിൽ ഉടമയുടെ മേല്‍വിലാസപരിധിയിലെ ഓഫീസില്‍ മാത്രമാണ് രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്. ഭേദഗതിവന്നാല്‍ ഇഷ്ടമുള്ള രജിസ്ട്രേഷൻ സീരിസ് തെരഞ്ഞെടുക്കാം.

ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് മാറി താമസിക്കേണ്ടിവരുന്നവർക്ക് സൗകര്യപ്രദമാകുന്ന തരത്തിലാണ് പുതിയ പരിഷ്കാരം. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്‍വിലാസ പരിധിയിലെ ഓഫീസില്‍ രജിസ്റ്റർചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസ് അടിസ്ഥാനത്തില്‍ പ്രത്യേക രജിസ്ട്രേഷൻ അനുവദിക്കുന്ന രീതിയാണ് സംസ്ഥാനത്തുള്ളത്. പകരം ­ബി.എച്ച്‌. രജിസ്ട്രേഷൻ മാതൃകയില്‍ സംസ്ഥാനത്തിന് ഒറ്റ രജിസ്ട്രേഷൻ സീരിസാണ് കേന്ദ്രം ശുപാർശ ചെയ്യുന്നത്. ഇതിന് വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.