പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പീഡനം: സ്വകാര്യ വാഹന ഉടമകൾ സംഘടന രൂപീകരിക്കുന്നു; ആദ്യ യോഗം കോട്ടയത്ത് ചേർന്നു
സ്വന്തം ലേഖകൻ
കോട്ടയം: പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധനകളുടെ പേരിൽ പീഡിപ്പിക്കുന്നതിനെതിരെ സ്വകാര്യ വാഹന ഉടമകൾ സംഘടന രൂപീകരിച്ചു. കോട്ടയം നഗരത്തിൽ ചേർന്ന ആദ്യ യോഗത്തിൽ മുപ്പതിലേറെ വാഹന ഉടമകൾ പങ്കെടുത്തു. വിപുലമായ രീതിയിൽ സംഘടന രൂപീകരിച്ച് വൻ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനാണ് സംഘടനയുടെ പദ്ധതി.
പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനയ്ക്ക് ഏറെയും ഇരയാകേണ്ടി വരുന്നത് സ്വകാര്യ വാഹന ഉമടകളാണ്. കാര്യമായ നിയമലംഘനങ്ങളൊന്നും നടത്താതെ കൃത്യമായ നികുതി അടച്ചാണ് 90 ശതമാനം സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നത്. എന്നാൽ, ഹെൽമറ്റിന്റെയും സീറ്റ് ബെൽറ്റിന്റെയും ഇതൊന്നും കിട്ടിയില്ലെങ്കിൽ പല വിധ രേഖകളുടെയും പേരിൽ വലിയ ബുദ്ധിമുട്ടാണ് ഇത്തരത്തിൽ സ്വകാര്യ വാഹന ഉടമകൾക്ക് നേരിടേണ്ടി വരുന്നത്. ഇത് തെല്ലൊന്നുമല്ല സാധാരണക്കാരായ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്നത്. ഇതിനെതിരയാണ് പുതിയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യ യോഗത്തിൽ മുപ്പതോളം അംഗങ്ങൾ പങ്കെടുത്തു.
സ്വകാര്യ വാഹന ഉടമകൾ നേരിടുന്ന പീഡനങ്ങൾക്ക് എതിരെ പ്രതികരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കൂടുതൽ ആളുകൾക്ക് സംഘടനയുടെ ഭാഗമാകാൻ അവസരം ഉണ്ട്. ഫോൺ – 9745316639.
Whatsapp Group 1 | Whatsapp Group 2 |Telegram Group