
സര്‍ക്കാര്‍ വാഹനങ്ങൾക്കെല്ലാം ഇനി ‘കെ.എല്‍.-90’ എന്ന പുതിയ സീരിസ്; പഴയ രജിസ്‌ട്രേഷന്‍ നമ്പറുകളും മാറും ; പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈൻ അപേക്ഷ
സ്വന്തം ലേഖകൻ
സര്‍ക്കാര്‍ വാഹനങ്ങള്‍ളുടെ റെജിസ്ട്രേഷൻ നമ്പറിൽ മാറ്റം. ‘കെ.എല്‍.-90’ ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയവാഹനങ്ങളെല്ലാം ഇതിലേക്ക് മാറ്റും. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്‍.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്ക് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റും.
പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വാഹനങ്ങള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. കെ.എല്‍. 90-ല്‍ എ മുതല്‍ ഡി വരെയുള്ള വിഭാഗങ്ങളാണ് പുതിയതായി വരുക. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം എ സീരിസിലാകും ഇറങ്ങുന്നത്. കെ.എല്‍.-90-ബി കേന്ദ്രസര്‍ക്കാരിനും സി തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
