സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ സാരഥിയിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നിർദ്ദേശം. വാഹനവും ബന്ധപ്പെട്ട രേഖകളും സംബന്ധിച്ച വിവരങ്ങൾ സമയോചിതമായി ലഭ്യമാക്കുന്നതിനായി ഈ നടപടി ആവശ്യമാണെന്ന് എംവിഡി അറിയിച്ചു.

വാഹന ഉടമയുടെ രേഖകള്‍ അനധികൃതമായി മാറ്റപ്പെടുന്നത് തടയാനും, ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാനും, ഒടിപി സ്ഥിരീകരണം, അറിയിപ്പുകള്‍, ഇ-ചലാന്‍ വിവരങ്ങള്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ആര്‍ ടി ഓഫീസ് സന്ദര്‍ശിക്കാതെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം. QR കോഡ് സ്‌കാന്‍ ചെയ്‌തോ ലിങ്ക് ഉപയോഗിച്ചും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെബ്‌സൈറ്റ് –

https://vahan.parivahan.gov.in/mobileupdate/,

https://sarathi.parivahan.gov.in/sarathis…/mobNumUpdpub.do