
സ്വന്തം ലേഖിക
ഹരിപ്പാട്: തിരക്കുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പണവും രേഖകളും മോഷ്ടിച്ച പ്രതി പിടിയില്‍.
കുമാരപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ബോധി നായ്ക്കന്നൂര്‍ അനക്കാരപ്പെട്ടി സ്വദേശിയായ അനന്തന്‍ (36) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബര്‍ 20ന് ഹരിപ്പാട് ടൗണ്‍ഹാള്‍ ജംഗ്ഷന് വടക്കുവശം ശബരി കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബാബുവിൻ്റെ ബൈക്കില്‍ നിന്നും പണം നഷ്ടപ്പെട്ട പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സി സി ടി വി ദൃശ്യങ്ങളില്‍ ഇയാള്‍ ബൈക്കിന്റെ ടാങ്ക് കവര്‍ തുറന്നു. പണം മോഷ്ടിക്കുന്നതും ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങളിലും മോഷ്ടിക്കാന്‍ ശ്രമം നടത്തുന്നതും വ്യക്തമാണ്.
ചോദ്യം ചെയ്യലില്‍ ഓഗസ്റ്റ് മാസം റവന്യൂ ടവറില്‍ പാര്‍ക്ക് ചെയ്തിരുന്ന ബാബുവിൻ്റെ സ്കൂട്ടറില്‍ നിന്നും 80,000 രൂപയും ബാങ്ക് രേഖകളും, ചേപ്പാട് ഒരു സ്ത്രീയുടെ സ്കൂട്ടറില്‍ നിന്നും 7500 രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസിന് വ്യക്തമായി.
സമാന രീതിയിലുള്ള നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നും, ഇയാള്‍ക്ക് കഞ്ചാവ് ബിസിനസ് ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ 11 വര്‍ഷമായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി.
ഡിവൈഎസ്പി അലക്സ് ബേബിയുടെ നിര്‍ദ്ദേശപ്രകാരം ഹരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാര്‍, എസ്‌ഐ സവ്യ സാചി, എസ് ഐ നിസാമുദ്ദീന്‍, എസ് സി പി ഒ സുരേഷ്, സിപിഒ മാരായ അജയന്‍, നിഷാദ്, അരുണ്‍കുമാര്‍, ഇയാസ് തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.