
മറ്റൊരു നവീൻ ബാബുവാകാൻ വയ്യ..!! മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ വധഭീഷണി; പരാതിയുമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ കെ.ടി. ശ്രീകാന്ത്
മണ്ണുത്തി: മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിന്റെ പേരില്‍ വധഭീഷണിയെന്ന പരാതിയുമായി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ.
ഇരിങ്ങാലക്കുട സബ് ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർ കെ.ടി. ശ്രീകാന്താണ് മണ്ണുത്തി പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ഒരുസംഘം ആളുകള്‍ വീടിന് മുന്നിലെത്തി വധഭീഷണി മുഴക്കിയെന്നും അജ്ഞാത നമ്പറുകളില്‍ നിന്ന് വിളിച്ചും ഭീഷണിപ്പെടുത്തുന്നു എന്നുമാണ് കെ.ടി. ശ്രീകാന്തിന്റെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണുത്തി സ്വദേശി ജെൻസൻ, പുത്തൂർ സ്വദേശി ബിജു, നേരിട്ട് കണ്ടാല്‍ തിരിച്ചറിയുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വധഭീഷണിക്കും അസഭ്യം പറഞ്ഞതിനുമാണ് കേസ്.
മതിയായ അറ്റകുറ്റപ്പണി നടത്താത്ത സ്വകാര്യബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിന്റെ അനുവദിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് സംഘം തന്റെ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയതെന്ന് ശ്രീകാന്ത് മണ്ണുത്തി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.