play-sharp-fill
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാഹന പരിശോധനയുടെ പേരിൽ കൊള്ള

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാഹന പരിശോധനയുടെ പേരിൽ കൊള്ള

 

സ്വന്തം ലേഖിക

തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗതാഗത നിയമലംഘനം പിടികൂടുന്നതിനുള്ള പരിശോധന കർശനമാക്കി മോട്ടാർ വാഹനവകുപ്പ്.ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി തുടങ്ങി.പുതിയ നിയമം അനുസരിച്ച് പിഴത്തുക അഞ്ചിരട്ടിയോളം കൂടിയതിനാൽ ടാർജറ്റ് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്.


വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പ്രതിദിനം 25 കേസും കുറഞ്ഞത് 20000 രൂപ പിഴത്തുകയുമാണ് ടാർജറ്റ്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കൾ ഇൻസെപ്ടകർമാർക്ക്
40 കേസും 30000 രൂപയുമാണ് ടാർഗറ്റ്. മാസം മൊത്തം 500 കേസെങ്കിലും പിടിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കേസ് കുറഞ്ഞവർക്കും വിശദീകരണ നോട്ടീസ് കിട്ടിയിട്ടുണ്ട്. പുതിയനിയമം അനുസരിച്ച് പിഴത്തുകയിൽ അഞ്ചിരട്ടിയോളം വർദ്ധനയുണ്ടായ സാഹചര്യത്തിലാണ് പിഴത്തുകക്ക് ടാർജറ്റ് നിശ്ചയിച്ച് ഗതാഗത കമ്മീഷണർ സർക്കുലർ പുറത്തിറക്കിയത്. ഗതാഗത നിയമലംഘനങ്ങളിൽ നടപടി സ്വീകരിക്കാൻ സേഫ് കേരള എന്ന പേരിൽ പ്രത്യേക വിഭാഗവും മോട്ടോർ വാഹന വകുപ്പിലുണ്ട് വാഹന പരിശോധന മാത്രമാണ് ഇവർക്കുള്ള ചുമതല.

നിയമലംഘനങ്ങളിൽ നടപടി ഉറപ്പുവരുത്താനാണ് ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥർക്ക് വിശദീകരണ നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് മോട്ടോർവാഹന വകുപ്പിൻറെ വിശദീകരണം. എന്നാൽ സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഉദ്യോഗസ്ഥർക്ക് ടാർജറ്റ് നിശ്ചയിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.