play-sharp-fill
വാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനിൽ നിന്നും പൊലീസ്  നാടൻ തോക്ക് പിടികൂടി

വാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനിൽ നിന്നും പൊലീസ് നാടൻ തോക്ക് പിടികൂടി

 

സ്വന്തം ലേഖകൻ

കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനിൽ നിന്നും പൊലീസ് പിടികൂടിയത് നാടൻ തോക്ക്. പരിശോധനയിൽ ഓട്ടോറിക്ഷയിൽ നിന്നും നാടൻ തോക്ക് കണ്ടെത്തുകയായിരുന്നു. ഇതിനിടെ യാത്രക്കാരനായ തോക്കുടമ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രി പരിയാരം എസ് ഐ പി. ബാബുമോന്റെ നേതൃത്വത്തിൽ അമ്മാനപ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് തോക്ക് പിടികൂടിയത്.


സഞ്ചിയുമായി യാത്ര ചെയ്യുകയായിരുന്ന യാത്രികനോട് സഞ്ചിയിലെന്താണെന്ന് പോലീസ് ചോദിച്ചയുടൻ സഞ്ചി ദൂരേക്ക് വലിച്ചെറിഞ്ഞ് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സഞ്ചി പരിശോധിച്ചപ്പോഴാണ് നാടൻ തോക്കാണെന്നു വ്യക്തമായത്. തോക്ക് പൂർണമായ നിലയിൽ ഘടിപ്പിക്കാതെ നാലു ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. പിന്നീട് പൊലീസ് ഇവ പൂർണമായ തോതിൽ ഘടിപ്പിച്ചു. മികച്ച നിലവാരമുള്ള നാടൻ തോക്കാണിതാണെന്നു പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ ഡ്രൈവറ ചോദ്യം ചെയ്തപ്പോൾ എടക്കോം ഭാഗത്തേക്ക് പോകണമെന്നു പറഞ്ഞാണ് ട്രിപ്പ് വിളിച്ചതെന്നാണ് പറഞ്ഞത്. അന്വേഷണത്തിൽ കാരക്കുണ്ടിലെ ഒ വി സൂരജാണ് നാടൻ തോക്കുമായി യാത്ര ചെയ്‌തെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പൊലീസ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല.സൂരജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ നായാട്ടുസംഘത്തിൽ പെട്ടയാളാണെന്നു പൊലീസ് പറഞ്ഞു.