video
play-sharp-fill
രാത്രികാലങ്ങളിലെ യാത്രകളിൽ വാഹനാപകടങ്ങൾ പെരുകുന്നു;മുന്നറിയിപ്പുമായി കേരള പോലീസ്

രാത്രികാലങ്ങളിലെ യാത്രകളിൽ വാഹനാപകടങ്ങൾ പെരുകുന്നു;മുന്നറിയിപ്പുമായി കേരള പോലീസ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാത്രി യാത്രകളിൽ വാഹനാപകടങ്ങൾ വർധിച്ചു വരുന്നതായി പോലീസ്. എതിരെ വരുന്ന വാഹനങ്ങളുടെ ഹൈ ബീം ഹെഡ് ലൈറ്റിൻ്റെ പ്രകാശം ഡ്രൈവർമാരുടെ കണ്ണിൽ പതിച്ച് കാഴ്ച മരഞ്ഞുണ്ടാകുന്ന അപകടങ്ങൾ ആണ് ഏറെയെന്നും പോലീസ് പറയുന്നു.

രാത്രി യാത്രകളിലെ പ്രധാന വില്ലൻ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ ആണ്. അതുകൊണ്ട് തന്നെ രാത്രിയിൽ വാഹനം ഓവർടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുന്നത് അപകടങ്ങൾ കുറക്കാൻ സഹായകമാകുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് മുന്നറിയിപ്പ് നൽകി.

കുറിപ്പ്:
വാഹനങ്ങളിലെ ഡിം – ബ്രൈറ്റ് സംവിധാനം കൃത്യമായി ഉപയോഗിക്കണ്ടതല്ലേ എന്ന് ചോദിച്ചാല്‍ ഞാന്‍ മാത്രമല്ല അവരും ഡിം അടിക്കുന്നില്ലല്ലോ എന്ന ഡയലോഗ് ആണ് പലരുടെയും മറുപടി. രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റില്‍ നിന്നുള്ള പ്രകാശം. ഹൈ ബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചു വരുന്നു. രാത്രി യാത്രകളില്‍ ഓവര്‍ടേക്ക് ചെയ്യുമ്ബോളും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയുവാന്‍ കഴിയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group