
കൊച്ചി: കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിവിധ ജില്ലകളിൽ നടത്തുന്ന റെയ്ഡിന്റെ ഭാഗമായി, സംസ്ഥാനത്തുടനീളം 36 വാഹനങ്ങള്‍ പിടിച്ചെടുത്തതായി കസ്റ്റംസ്. മൂന്ന് സിനിമാ നടന്‍മാരുടേതുൾപ്പെടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് കമ്മിഷണര്‍ ടി.ടിജു അറിയിച്ചു.ഭൂട്ടാനിൽ നിന്നുള്ള ഇരുനൂറിലേറെ വാഹനങ്ങളാണ് കേരളത്തിൽ ഉള്ളത്.
ഭൂട്ടാനില്‍ നിന്ന് നിയമവിരുദ്ധമായാണ് വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ കൊണ്ടുവരുന്നത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘമാണ് വാഹന കടത്തിനു പിന്നില്‍. ഭൂട്ടാനില്‍ നിന്നുള്ള വാഹന ഇറക്കുമതിയിലെ ക്രമക്കേടുകളാണ് കമ്മീഷണര്‍ വിശദീകരിച്ചത്.
ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ് വഴി മാത്രമേ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുകയുളളു. 160 ശതമാനം ഡ്യൂട്ടി അടയ്ക്കണം. അമേരിക്കന്‍ എംബസിയുടെ വ്യാജ രേഖകള്‍ ഉണ്ടാക്കി വാഹനം കടത്തി. പരിവാഹന്‍ വെബ്‌സൈറ്റില്‍ തിരിമറി കാട്ടിയതായും കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ ഫസ്റ്റ് ഓണര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണവും മയക്കുമരുന്നും ഇത്തരം വാഹങ്ങളില്‍ കൊണ്ടുവരുന്നു. അനധികൃത ഇടപാട് വഴിയാണ് വാഹനം വാങ്ങിയിരിക്കുന്നത്. ജിഎസ്ടി തട്ടിപ്പും ഇത്തരം ഡീലര്‍മാര്‍ നടത്തിയിട്ടുണ്ട്.
വാഹനങ്ങള്‍ ഒരുമാസത്തിനകം രജിസ്റ്റര്‍ ചെയ്യണം എന്നിരിക്കെ 8 മാസങ്ങളോളം രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യയില്‍ ഉപയോഗിക്കുന്നു. രണ്ടുവര്‍ഷമായി ഈ അനധികൃത ഇടപാട് തുടര്‍ന്നുവരികയാണെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.