
ഏറ്റുമാനൂർ: കോട്ടയം മോട്ടോർ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതിയുടെ ക്യാമ്പ് ഏറ്റുമാനൂരിൽ ആരംഭിക്കും.
രാവിലെ 10.15 ന് കുടുംബക്കോടതി ഹാളില്‍ ജില്ലാ ജഡ്ജി പ്രസൂണ്‍ മോഹൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. സിബി വെട്ടൂർ അധ്യക്ഷത വഹിക്കും.
കുടുംബക്കോടതി ജില്ലാ ജഡ്ജി കെ.എം. വാണി മുഖ്യപ്രഭാഷണം നടത്തും. ക്യാമ്പ് എല്ലാ മാസത്തിലും രണ്ടാം വ്യാഴാഴ്ചയാണ് ഏറ്റുമാനൂരില്‍ നടക്കുന്നത്. ഏറ്റുമാനൂരിലെ നിർദിഷ്ട കോടതി സമുച്ചയം പൂർത്തിയാകുമ്പോൾ എംഎസിടി ക്യാമ്പ് എല്ലാ ദിവസവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group