video
play-sharp-fill
എല്ലാ ടാക്സി വാഹനങ്ങളിലും വി.എൽ.ടി നിർബന്ധിതമാകുന്നു; വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം കേരളത്തിലും വരുന്നു

എല്ലാ ടാക്സി വാഹനങ്ങളിലും വി.എൽ.ടി നിർബന്ധിതമാകുന്നു; വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം കേരളത്തിലും വരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: വാഹനങ്ങളുടെ വേഗവും സഞ്ചാരപാതയും നിരീക്ഷിക്കുവാനും , യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മോട്ടോർ വാഹന വകുപ്പ് കണ്ട്രോൾ റൂമുകൾ വഴി പൂർണ്ണ സമയം നിരീക്ഷിക്കാവുന്നതുമായ സംവിധാനം ആണിത്.

കേരളത്തിൽ ഈ വർഷം മുതൽ എല്ലാ സ്കൂൾ ബസുകളിലും ,പബ്ലിക് ട്രാൻസ്‌പോർട് വാഹനങ്ങളിലും വി.എൽ.ടി സംവിധാനം ഒരുക്കിയിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം.സുപ്രീം കോടതി നിർദ്ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഴിഞ്ഞവർഷം മുതൽ ഈ സംവിധാനം നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ ഒരോ സംസ്ഥാന സർക്കാരുകൾക്കും രണ്ടായിരത്തി പത്തൊൻപത് ഏപ്രിൽ ഒന്ന് വരെ സമയം അനുവദിച്ചിരുന്നു.
സി -ടാക്കും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് പദ്ധതി കേരളത്തിൽ തയ്യാറാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


അമിത വേഗത, ട്രാഫിക് നിയമലംഘനം എന്നിവയ്ക്കെതിരെ പെട്ടെന്ന് നടപടി എടുക്കുവാൻ ഇത് ഘടിപ്പിക്കുന്നതോടെ സാധിക്കും. മാത്രമല്ല വാഹനം അപകടത്തിൽ പെട്ടാലോ യാത്രക്കാർക്കെതിരെ അതിക്രമം ഉണ്ടായാലോ അടിയന്തിര സഹായം അഭ്യർത്ഥിക്കുന്നതിനുള്ള പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തു ഗതാഗത കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്ന ട്രാൻസ് ടവറിലാണ് കണ്ട്രോൾ റൂം . റീജണൽ ട്രാൻസ്‌പോർട് ഓഫീസുകളിലായി മിനി കൺട്രോൾ റൂമുകളും ഒരുക്കിയിട്ടുണ്ട് .

വാഹനം 45 ഡിഗ്രിയിൽ കൂടുതൽ ചെരിഞ്ഞാലോ ശക്തമായി ഇടിച്ചാലോ കൺട്രോൾ റൂമിൽ വിവരം അറിയുമെന്നതിനാൽ അപകടത്തിൽ പെട്ടാൽ ഉടൻ സഹായം എത്തിക്കാനാകും.പ്രസ്തുത ഉപകരണവും വാഹനവും ആയുള്ള ബന്ധം വിച്ഛേദിച്ചാലും അപായ സൂചന ലഭിക്കും. ഉപകരണം പൂർണ്ണസമയവും പ്രവർത്തിക്കുന്ന തരത്തിലാണ് ഇതിന്റെ വയറിംഗ്.
സ്കൂൾ കുട്ടികളുടെയും ,യാത്രക്കാരുടെയും കൂടാതെ വാഹന ഡ്രൈവർക്കും അടിയന്തര ഘട്ടങ്ങളിൽ സമ്പൂർണ സുരക്ഷിതത്വം ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ IRNSS ലേക്ക് ഭാവിയിൽ മാറാനുള്ള സംവിധാനത്തോടെയാണ് ഉപകരന്നം രൂപകൽപന ചെയ്തിരിക്കുന്നത് .
അനാവശ്യമായി പാനിക്ക് ബട്ടൺ അമർത്തുന്നത് പിഴ ചുമത്താൻ കാരണമാകുമെന്നിരിക്കെ യാത്രക്കാർക്ക് ആദ്യഘട്ടത്തിൽ ബോധവത്ക്കരണം നാരാളമായി വേണ്ടി വരും. എ.ഐ.എസ് നിലവാരമുള്ള ഉപകരണത്തിന് മാത്രമേ അംഗീകാരമുള്ളൂ.
നിലവിൽ സ്കൂൾ വാഹനങ്ങൾക്കും,പുതിയ പബ്ലിക്ക് ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഈ സംവിധാനം ഘടിപ്പിച്ചിരിക്കണം.ഉപകരണം ഘടിപ്പിച്ച സർട്ടിഫിക്കേറ്റുമായി ചെന്നെങ്കിൽ മാത്രമേ വാഹനം ടെസ്റ്റ് പാസാക്കി ആർ.ടി.ഓ നല്കൂ.നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്കും ഈ നിയമം ഉടൻതന്നെ പ്രാബല്യത്തിൽ വരും. കൂടുതൽ വിവരങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ പ്രൊജക്റ്റ് വിഭാഗം സന്ദർശിക്കാവുന്നതാണ്.
ഉപകരണം ഘടിപ്പിക്കുന്നതിന്റെ കൂടുതൽ സാങ്കേതിക വിവരങ്ങൾക്ക് അംഗീകൃത ഉപകരണങ്ങളിൽ ഒന്നിന്റെ ഡീലറിനെ വിളിക്കാവുന്നതാണ് 9947403592 .