video
play-sharp-fill

പഴം – പച്ചക്കറികൾക്ക് തറവില നിശ്ചയിച്ച് സർക്കാർ ; പുതുക്കിയ വില ഇങ്ങനെ

പഴം – പച്ചക്കറികൾക്ക് തറവില നിശ്ചയിച്ച് സർക്കാർ ; പുതുക്കിയ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പതിനാറ് ഇനം പഴം-പച്ചക്കറികൾക്ക് സർക്കാർ അടിസ്ഥാന വില പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംങിലൂടെ തറവില നിർവ്വഹിച്ചു.

ആദ്യ ഘട്ടത്തിൽ പതിനാറിനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിച്ചത്. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയിൽ സ്ഥാനമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭരിക്കുന്ന പച്ചക്കറികൾ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി വഴി വിൽക്കും. കാർഷിക രംഗത്തിന് പുത്തൻ ഉണർവ് നൽകുന്ന പദ്ധതിയാണ് ഇത്. ഉൽപ്പാദിപ്പിക്കുന്ന ഇനങ്ങൾ കേടുകൂടാനെ സൂക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തും.

കാർഷിക വിളകളുടെ പുതുക്കിയ വില ചുവടെ

1. മരച്ചീനി 12
2. നേന്ത്രൻ 30:
3. വയനാടൻ നേന്ത്രൻ 24
4. കൈതച്ചക്ക 15
5. കുമ്പളം 9
6. വെള്ളരി 8
7. പാവൽ 30
6. പടവലം 16
7. വള്ളിപ്പയർ 34
8. തക്കാളി 8
9. വെണ്ട 20
10. ക്യാബേജ്11
11. ക്യാരറ്റ് 21
12. ഉരുളക്കിഴങ്ങ് 20
13. ബീൻസ് 28
14. ബീറ്റ്രൂട്ട് 21
16. വെളുത്തുള്ളി 139