സങ്കടം സഹിക്കാൻ വയ്യ…! മന്ത്രി അപ്പൂപ്പാ കള്ളനെ പിടിക്കാൻ നടപടി വേണം ; നട്ടുനനച്ച് വളർത്തിയ കൃഷി വിളവെടുക്കാനെത്തിയപ്പോൾ തോട്ടത്തിൽ പച്ചക്കറിളില്ല ; പച്ചക്കറി മോഷ്ടാവിനെ പിടികൂടാൻ സഹായം തേടി വിദ്യാർത്ഥികൾ

Spread the love

തിരുവനന്തപുരം : തൈക്കാട് ഗവ. മോഡല്‍ എല്‍പിഎസിലെ കുട്ടികള്‍ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികള്‍ മോഷണം പോയി.

30 ഓളം കോളിഫ്ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്. തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാൻ വിദ്യാഭ്യാസ മന്ത്രിയുടെ അടക്കം സഹായം തേടിയിരിക്കുകയാണ് സ്കൂളിലെ വിദ്യാർത്ഥികള്‍. ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറി സ്വന്തം ഉല്‍പാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കുട്ടികള്‍ കൃഷി ആരംഭിച്ചത്.

ആദ്യമായാണ് ഇത്തരത്തിലൊരു മോഷണമെന്നാണ് അധ്യാപിക പ്രതികരിക്കുന്നത്. വിളഞ്ഞു പാകമായി നില്‍ക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കിയാണ് വെള്ളിയാഴ്ച വിദ്യാർത്ഥികള്‍ വീടുകളിലേക്ക് പോയത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ ഇവരെ ഞെട്ടിച്ച കാഴ്ചയായിരുന്നു കള്ളൻ കയറിയ പച്ചക്കറി തോട്ടം. നിലവിലേതിനേക്കാള്‍ വിപുലമായ രീതിയില്‍ കൃഷി ചെയ്തപ്പോള്‍ പോലും ഇത്തരമൊരു മോഷണം നേരിടേണ്ടി വന്നില്ലെന്നാണ് സ്കൂളിലെ അധ്യാപിക വിശദമാക്കുന്നത്. സംസ്ഥാന കലോത്സവത്തിന്റെ വേദിയായിരുന്നു സ്കൂള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയത്ത് പച്ചകറിക്ക് നെറ്റ് അടക്കമുള്ള കെട്ടി സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ആഴ്ച 5 കോളിഫ്ലവറുകള്‍ കാണാതായിരുന്നു. അന്ന് പരാതിപ്പെടാതിരുന്നത് അഞ്ച് കോളിഫ്ലവർ കാണാതായതില്‍ എന്ത് പരാതിപ്പെടാനെന്ന് കരുതിയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഒന്നോ പോലും ഇല്ലാതെ പച്ചക്കറി മുഴുവനും മോഷണം പോയതോടെ സംരക്ഷിച്ചിരുന്ന കുട്ടികളും വലിയ നിരാശയിലാണുള്ളത്. രാവിലെ വിളവെടുക്കാൻ വന്നപ്പോ ഒന്നുമില്ല. വലിയ സങ്കടമായി എന്നാണ് എല്‍പി സ്കൂള്‍ വിദ്യാർത്ഥികള്‍ പ്രതികരിക്കുന്നത്.