
തേർഡ് ഐ ബ്യൂറോ
മുളന്തുരുത്തി: മുളന്തുരുത്തിയിൽ ജീപ്പും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് കടുത്തുരുത്തി സ്വദേശികളായ രണ്ടു പേർ മരിച്ചു. കടുത്തുരുത്തി ഇരവിമംഗലം കല്ലിരിക്കിൻ കാലായിൽ കെ.സി ബാബു (56), വെള്ളാശേരി കരിയത്ര സുന്ദരേശ് മണി (34) എന്നിവരാണ് മുളന്തുരുത്തിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇതുവരും ടാറിംങ് തൊഴിലാളികളാണ്.
അരയൻകാവ് ചാലയ്ക്കപ്പാറയക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ശനിയാഴ്ച രാവിലെ ടാറിംങ് ജോലികൾക്കായി യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടത്. പച്ചക്കറി കയറ്റിവന്നലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ 6.50 ഓടെയാണ് അപകടം ഉണ്ടായത്. ജീപ്പിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്നു ബാബുവും സുരേന്ദ്രനും ഇരിന്നിരുന്നത്. പിൻഭാഗമാണ് ലോറിയുമായി ഇടിച്ചത് ഇരുവരുടെയും മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് അശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പച്ചക്കറിയുമായി തമിഴ്‌നാട്ടിൽ നിന്നും എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈക്കം സ്വദേശിയുടെ കീഴിലാണ് ഇവർ ജോലി ചെയ്തിരുന്നത്. എറണാകുളം ഭാഗത്തേയ്ക്കു ടാറിംങ് ജോലികൾക്കായി പോകുകയായിരുന്നു ഇരുവരും.
ജെയ്‌നമ്മയാണ് കെ.സി ബാബുവിന്റെ ഭാര്യം. മക്കൾ -ജെബ് സൺ, മെർലിൺ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് മധുരവേലി ഐപിസിയിൽ. സുന്ദരേശ് മണിയുടെ ഭാര്യ – ഷീബയാണ്. മകൾ സ്‌നേഹ. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടത്തും.