പച്ചക്കറി വിലക്കയറ്റം; കേരള തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഇന്ന്; ഇടനിലക്കാരെ ഒഴിവാക്കി വിലകയറ്റം പിടിച്ച് നിർത്താനാൻ നീക്കം

പച്ചക്കറി വിലക്കയറ്റം; കേരള തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഇന്ന്; ഇടനിലക്കാരെ ഒഴിവാക്കി വിലകയറ്റം പിടിച്ച് നിർത്താനാൻ നീക്കം

സ്വന്തം ലേഖിക

തിരുവനന്തപുരം: പച്ചക്കറി വില വർധന തടയാൻ കേരള തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചു.

ഇന്നു രാവിലെ തെങ്കാശി ജോയിന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ഓഫീസിൽ യോഗം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്കാശിയിൽ സംഭരണകേന്ദ്രം ആരംഭിച്ച് ഇടനിലക്കാരെ ഒഴിവാക്കി വിലകയറ്റം പിടിച്ച് നിർത്താനാണ് സർക്കാർ നീക്കം. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രം തുടങ്ങാൻ ആലോചനയുണ്ട്.

ഹോർട്ടികോർപ് എംഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തമിഴ്നാട് കൃഷി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച പച്ചക്കറികൾ ഹോർട്ടികോർപ്, വിഎഫ്പിസികെ വിൽ‍പനശാലകൾ വഴി വിൽക്കുന്ന നടപടികൾ തുടരുകയാണ്.

അതേസമയം, നേരത്തെ സർക്കാർ ഇടപെട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ടെത്തിച്ചതോടെ കേരളത്തിൽ വില കുറഞ്ഞിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്.