video
play-sharp-fill

ഇലപ്പച്ചക്കറികളുടെ കൂടാരമായ്:കോട്ടയത്തെ ഹൈടെക്ക് ഫാം

ഇലപ്പച്ചക്കറികളുടെ കൂടാരമായ്:കോട്ടയത്തെ ഹൈടെക്ക് ഫാം

Spread the love

കോട്ടയം അമലഗിരി വല്ലാത്ര വീട്ടിൽ കെവിൻ സജി–ഗ്രേസ് ദമ്പതിമാരാണു ഹൈഡ്രോപോണിക്സ് കൃഷിയിടത്തിനു പിന്നിൽ.വീടിനോടു ചേർന്നുള്ള 12 സെന്റ് സ്ഥലത്താണ് 2500 ചതുരശ്ര അടിയുള്ള ഫാം തയാറാക്കിരിക്കുന്നത്.കുട്ടികൾക്ക് വിഷമില്ലാത്ത ഭക്ഷണം നൽകണമെങ്കിൽ സ്വന്തമായി കൃഷി ചെയ്യണം.അവരുടെ ഈ ചിന്ത എത്തിനിന്നത് ഹൈടെക് ഫാമിലാണ്.പ്രഭാത ഭക്ഷണത്തിന് ഉൾപ്പെടെ ഉപയോഗിക്കുന്ന സാലഡുകൾക്കു വേണ്ട മൈക്രോഗീൻസ്, പച്ചക്കറികൾ എന്നിവ നൽകുന്നതാണ് ഈ ഹൈടെക് ഫാം.ഇന്ന് ആ ഫാമിൽ വിവിധ തരത്തിലുള്ള ഇലച്ചെടികളും മൈക്രോഗ്രീൻസും പച്ചക്കറികളും വളർന്നു നിൽക്കുക്കുകയാണ്.കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ ഫാം നിർമാണം ഫെബ്രുവരിയോടെ പൂർത്തിയാക്കി വിത്തിട്ടു.

ഇസ്രയേൽ മാതൃകയിലുള്ള ഹൈഡ്രോപോണിക്സ് കൃഷിയിടത്തിൽ 26–27 ഡിഗ്രി സെൽഷ്യസ് ചൂട് ഏതു സമയത്തും നിലനിർത്തുന്ന ശീതികരണ സംവിധാനവുമുണ്ട്.ന്യൂട്രിയന്റ് ഫിലിം ടെക്നിക് ചാനൽ (എൻഎഫ്‌ടി) വഴി ചെടികളുടെ അടിയിൽ കൃത്യമായി വെള്ളമെത്തിക്കുന്നത്.മണ്ണില്ലാ കൃഷി രീതിയായതിനാൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ന്യൂട്രിഷനൽ വളങ്ങളാണു പ്രയോഗിക്കുന്നത്.ടാങ്കുകളിൽ ക്രമീകരിച്ചിരിക്കുന്ന വെള്ളം ചാനലിനുള്ളിലൂടെ കടത്തി വിടും. വളങ്ങളുടെ ആവശ്യകത തുടങ്ങിയവ മനസ്സിലാക്കാൻ സെൻസറുകളും കൃഷിയിടത്തിലുണ്ട്.

പാലക്, ചിക്കറി, ബോക് ചോയ്,ഓക് ലീഫ്, ലോല റോസ, ബട്ടാവിയ,മിന്റ്, കാപ്സിക്കം, കുക്കുംബർ, കാരറ്റ്, ചെറി ടൊമാറ്റോ തുടങ്ങിയവയും മൈക്രോ ഗ്രീൻസ് ഇനങ്ങളായ സൺഫ്ലവർ, മസ്റ്റഡ്, ബീറ്റ്സ്, തിന തുടങ്ങിയ വിവിധ ഇനങ്ങളുമാണ് ഉൽപാദിപ്പിക്കുന്നത്.ഇതിൽ നിന്നു തിരഞ്ഞെടുത്ത ഇനങ്ങൾ ഉൾക്കൊള്ളിച്ച ബോക്സാണു തയാറാക്കുന്നത്..ഒരു ബോക്സിന് 1777 രൂപയാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരിയിൽ വിത്തിട്ട ശേഷം ഇപ്പോൾ രണ്ട് തവണ വിളവെടുപ്പു നടത്തി. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ചാണു കൃഷി നടത്തുന്നത്.ദിവസം 150 പേർക്കു നൽകാവുന്ന തരത്തിൽ കൃഷി ചെയ്യാൻ നിലവിൽ സംവിധാനമുണ്ട്…