
നമ്മുടെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് പച്ചക്കറികള്‍ ഇവ വേവിക്കാതെയും കഴിക്കാം. എങ്കിലും ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്. ഏതൊക്കെ പച്ചക്കറികളാണ് പച്ചയ്ക്ക് കഴിക്കരുതാത്തതെന്ന് പറയാം.
കാബേജ്, കാപ്സിക്കം, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് വിഭവങ്ങള്‍ ഉണ്ടാക്കാൻ സാധിക്കുന്ന ആരോഗ്യഭക്ഷണമാണിത്. എന്നാല്‍ ഇവ പാചകം ചെയ്യാതെ ഭക്ഷിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും.
ഓക്സലേറ്റ് അഥവാ ഓക്സാലിക് ആസിഡിന്റെ അളവ് ഇവയില്‍ കൂടുതലായതിനാലാണിത്. ഇത് വൃക്കയില്‍ കല്ല് ഉണ്ടാകാൻ കാരണമാകും ചൂടാകുന്തോറും ഓക്സലേറ്റിന്റെ അളവ് കുറയുകയും ഈ രാസവസ്തുക്കളെ നിർവീര്യമാക്കുകയും ചെയ്യും.ചേമ്ബില പച്ചയ്ക്ക് കഴിച്ചാല്‍ അത് വായിലും തൊണ്ടയ്ക്കും അസ്വസ്ഥതയും വേദനയും ഉണ്ടാക്കും. ചേമ്ബിലയുടെ രുചിയും ആരോഗ്യഗുണങ്ങളും ലഭിക്കാൻ ഇത് നന്നായി വേവിച്ചു കഴിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാബേജ്:-
പോഷകഗുണങ്ങളുള്ള കാബേജ് സാലഡുകളിലും മറ്റും വേവിക്കാതെ ആണ് ഉപയോഗിക്കുന്നത് എന്നാല്‍ വേവിക്കാത്ത കാബേജില്‍ നാടവിര (tapeworm)കളും അവയുടെ മുട്ടകളും കാണും. ഇതുമൂലം ദഹനപ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടാകും. കാബേജ് വേവിക്കുമ്ബോള്‍ രുചിയും ഗുണവും കൂടുമെന്നു മാത്രമല്ല ഇവയിലടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് കാബേജ് നന്നായി വേവിച്ചു മാത്രം കഴിക്കുക.
കാപ്സിക്കം :-
വിവിധ നിറങ്ങളിലുള്ള കാപ്സിക്കം വിഭവങ്ങള്‍ ഭംഗി കൂട്ടും. എന്നാല്‍ ഇവ പച്ചയ്ക്ക് കഴിക്കുന്നത് അനാരോഗ്യകരമാണ്. ആദ്യം കാപ്സിക്കത്തിന്റെ രണ്ടു ഭാഗങ്ങളും മുറിച്ചു മാറ്റുക. തുടർന്ന് അവയുടെ വിത്തുകളുംനീക്കം ചെയ്യുക. കാരണം കാപ്സിക്കത്തിന്റെ വിത്തില്‍ ടേപ്പ് വേമിന്റെ മുട്ടകള്‍ കാണും. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും. ചൂടുവെള്ളത്തില്‍ നന്നായി കഴുകേണ്ടതും പ്രധാനമാണ്.
വഴുതന
വഴുതനങ്ങയുടെ കുരുവില്‍ ടേപ്പ് വേമുകള്‍ ധാരാളം ഉണ്ടാകും. അതുകൊണ്ടുതന്നെ നന്നായി കഴുകിയും വേവിച്ച മാത്രമേ വഴുതനങ്ങ ഉപയോഗിക്കാവൂ.




