
ഇന്ന് പച്ചക്കറികളെക്കാൾ ആളുകൾക്ക് പ്രിയം മത്സ്യത്തോടാണ്, എന്നാൽ പച്ചക്കറി മാത്രം കഴിക്കാൻ ഇഷ്ട്ടപെടുന്നവരുമുണ്ട്. നല്ല ആരോഗ്യം നിലനിർത്തുന്നതില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വലിയ പങ്കുണ്ട്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.എന്നാല്‍, നാം നിത്യേന കഴിക്കുന്ന ചില പച്ചക്കറികളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ കഴിയാത്തത്ര സൂക്ഷ്മമായ പുഴുക്കളും പരാദങ്ങളും ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ എന്ത് ചെയ്യും? ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക്, പ്രത്യേകിച്ച് നാഡീസംബന്ധമായ രോഗങ്ങള്‍ക്കും തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്കും കാരണമായേക്കാം
പച്ചക്കറികളിലെ ഈ ഭീകരരെ എങ്ങനെ തിരിച്ചറിയാം, അവയെ ഒഴിവാക്കാൻ എന്തെല്ലാം മുൻകരുതലുകള്‍ എടുക്കണം എന്ന് നോക്കാം.
കാബേജ്, കോളിഫ്ലവർ പോലുള്ള പച്ചക്കറികളില്‍ കാണുന്ന ചെറിയ പ്രാണികള്‍ ദഹനപ്രശ്നങ്ങളും അണുബാധകളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ അതിലും ഗുരുതരമാണ് ടേപ്പ് വേമുകള്‍ അഥവാ നാടപ്പുഴുക്കളുടെ സാന്നിധ്യം. ഇവ ശരീരത്തിനുള്ളില്‍ കടന്നാല്‍ പേശികള്‍, കരള്‍, ഏറ്റവും പ്രധാനമായി തലച്ചോറ് തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യും. ഈ പരാദങ്ങളെ നശിപ്പിക്കാൻ ചില പച്ചക്കറികള്‍ ചൂടുവെള്ളത്തില്‍ ആവിയില്‍ വേവിച്ച് കഴിക്കണം നാടപ്പുഴുക്കള്‍ പ്രധാനമായും പന്നികളുമായി ബന്ധപ്പെട്ടവയാണ്. പന്നിയുടെ കാഷ്ഠത്തിലൂടെയാണ് ഇവ മണ്ണിലേക്ക് പ്രവേശിക്കുന്നത്. കാബേജ്, കോളിഫ്ലവർ, കൂടാതെ ചീര, കാരറ്റ്, വഴുതന കാപ്സിക്കം തുടങ്ങിയ നിലത്തോട് ചേർന്ന് വളരുന്ന പച്ചക്കറികളില്‍ ഈ തരത്തിലുള്ള അണുബാധ വരാൻ സാധ്യത കൂടുതലാണ്.പരാദബാധകളില്‍ നിന്ന് രക്ഷപ്പെടാനും ആരോഗ്യം സംരക്ഷിക്കാനും എല്ലാ പച്ചക്കറികളും, പ്രത്യേകിച്ച് പച്ചയായി കഴിക്കുന്നവ, നന്നായി കഴുകി ശരിയായി വേവിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലളിതമായ ശീലം ഗുരുതരമായ രോഗങ്ങളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുകയും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group