ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലൻ വെജിറ്റബിള്‍ സൂപ്പ് ഉണ്ടാക്കിയോലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ട്മാകുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: ഒരു വെജിറ്റബിള്‍ സൂപ്പ് ഉണ്ടാക്കിയോലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ട്മാകുന്ന ഒരു റെസിപ്പി.

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരറ്റ്- 1 എണ്ണം
ബീൻസ്- 3 എണ്ണം
കൂണ്‍- 2 ടേബിള്‍ സ്പൂണ്‍
കാബേജ്- 1/2 കപ്പ്
സവാള – 1 എണ്ണം
വെളുത്തുള്ളി- 3 അല്ലി
ഒലിവ് ഓയില്‍- 1 സ്പൂണ്‍
തയാറാക്കുന്ന വിധം

ആദ്യമായി ഒരു പാനെടുത്ത് അതിലേക്ക് അല്‍പ്പം ഒലിവ് ഓയില്‍ ഒഴിക്കുക. ശേഷം ഇത് ചൂടായി വരുമ്ബോള്‍ സവാള, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇവ ചെറുതായി വറുത്തെടുത്ത ശേഷം അതിലേക്ക് കൂണ്‍ കൂടി ചേർത്ത ശേഷം വഴറ്റിയെടുക്കണം. ഇനി ബാക്കി പച്ചക്കറികള്‍ എല്ലാം ചേർക്കാം. ശേഷം വഴറ്റിയെടുക്കാം. അടുത്തതായി വെള്ളവും ഉപ്പുംകുരുമുളക് എന്നിവ ചേർത്ത് തിളപ്പിച്ച്‌ എടുക്കണം. ഇതോടെ കിടിലൻ വെജിറ്റബിള്‍ സൂപ്പ് റെഡി.