
വെളിച്ചെണ്ണ വിലക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും. അടുക്കള ബജറ്റ് ആകെ താളം തെറ്റിയ അവസ്ഥയിലാണ്. മഴ ശക്തമായതോടെ വില കുതിപ്പ് തുടരുകയാണ്.എല്ലാ പച്ചക്കറികള്‍ക്കും 15 രൂപ മുതല്‍ 20 വരെ വില വർധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് വില കൂടിയത്.
ഒരു കിലോ വെളിച്ചെണ്ണയുടെ വില 520ആയതിന് പിന്നാലെ പച്ചക്കറി വില കൂടിയത് അടുക്കള ബജറ്റിനെ അടിമുടി താളംതെറ്റിച്ചിരിക്കുകയാണ്. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയര്‍ന്നത്. കഴിഞ്ഞദിവസംവരെ 20 രൂപയായിരുന്നു തക്കാളി വില. ഒരുമാസം മുന്‍പ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി. ചേനവില 80-ല്‍ ഉറച്ചുനില്‍ക്കുമ്ബോള്‍ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലെത്തിയതും പെട്ടെന്നാണ്.ചേനവില 80-ല്‍ ഉറച്ചുനില്‍ക്കുമ്ബോള്‍ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലെത്തിയതും പെട്ടെന്നാണ്. ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) തുടങ്ങി കിഴങ്ങുവർഗത്തിന് വലിയ വില വ്യത്യാസം വന്നിട്ടില്ല.
തമിഴ്‌നാട്ടില്‍ നിന്നും കർണാടകയില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. ഇത്തവണത്തെ കാലാവസ്ഥ വ്യതിയാനവും ഉല്പാദനത്തില്‍ ഉണ്ടായ ഇടിവും വിപണിയെ ബാധിച്ചിട്ടുണ്ട്. ദക്ഷിണ കര്‍ണാടകയിലെ പച്ചക്കറി പാടങ്ങളില്‍ കനത്തമഴയില്‍ സംഭവിച്ച ഉദ്പാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നത്. സംസ്ഥാനത്തെ നാടന്‍ പച്ചക്കറിവിപണിയിലെ വിലയും ഇതിലും ഉയരുകയാണ്. ഓണക്കാലത്ത് വില ഇരട്ടിയാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group