അടുക്കളയുടെ താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു; കോട്ടയം മാർക്കറ്റിൽ തക്കാളി കിലോയ്ക്ക് 160 – രൂപ

Spread the love

സ്വന്തം ലേഖകൻ

ഓണക്കാലം അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയർന്നു. കോട്ടയം മാർക്കറ്റിൽ വില ഇരട്ടിയിലധികമായി.ഓണം അടുത്ത സാഹചര്യത്തില്‍ വില ഉയര്‍ന്നത് സാധാരണക്കാരായ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി.ഇതിനോടകം സെഞ്ച്വറി അടിച്ച പച്ചക്കറി ഇനങ്ങളും ഉണ്ട്.ഓണക്കാലം അടുക്കുമ്പോൾ പച്ചക്കറിയുടെ വിലയിൽ കുറവുണ്ടാകുമെന്നാണ് വ്യാപാരികൾ പറഞ്ഞു.

എന്നാൽ വരും ദിനങ്ങളിൽ വില കുത്തനെ ഉയരുമെന്ന് ഉറപ്പാണ്.ഓണം വിപണി മുന്നില്‍ക്കണ്ട് ആവശ്യത്തിന് പച്ചക്കറികള്‍ വിപണയില്‍ എത്തുന്നുണ്ടെങ്കിലും വില ദിവസന്തോറും വര്‍ദ്ധിക്കുകയാണ്.മിക്കയിനങ്ങള്‍ക്കും വലിയ തോതിലുള്ള വിലവർധനയാണ് ഉണ്ടായിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പച്ചക്കറി ഇനങ്ങൾക്കാണ് വില കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാരായ ജനങ്ങൾ പച്ചക്കറി വാങ്ങുന്നതിന്റെ അളവിലും വ്യത്യാസം വന്നിട്ടുണ്ട്. മുമ്പ് ഒരു കിലോ വാങ്ങിയിരുന്നവർ ഇന്ന് അരക്കിലോയും അരക്കിലോ വാങ്ങിയിരുന്നവർ കാക്കിലോയുമാണ്.കോട്ടയം മാർക്കറ്റിൽ ഇന്ന് തക്കാളിക്ക് 160, പച്ചമുളക് 110,ഉള്ളി 120, ബീൻസ് 60 രൂപയുമാണ് വില.