video
play-sharp-fill

Saturday, May 17, 2025
HomeMainകേരളത്തിൽ പച്ചക്കറിക്ക് തീ വില ; കനത്ത ചൂടും പിന്നാലെ ഉണ്ടായ മഴയും തമിഴ് നാട്ടിൽ...

കേരളത്തിൽ പച്ചക്കറിക്ക് തീ വില ; കനത്ത ചൂടും പിന്നാലെ ഉണ്ടായ മഴയും തമിഴ് നാട്ടിൽ കൃഷിയെ ബാധിച്ചതാണ് വില വർദ്ധനവിന് കാരണം

Spread the love

കോട്ടയം : നിയന്ത്രണമില്ലാതെ പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ എല്ലാ പച്ചക്കറികള്‍ക്കും വില കൂടി.

80 രൂപയുണ്ടായിരുന്ന ബീൻസിന് കിലോയ്ക്ക് 200 രൂപയായി. പയറിന് 100-110 രൂപയും.

സവാളയ്ക്ക് മാത്രമാണ് അല്‍പം വിലക്കുറവുള്ളത്. മറ്റെല്ലാ പച്ചക്കറികള്‍ക്കും വില ഇരട്ടിയായി . തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് നിലവില്‍ വില ഉയരാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കടുത്ത ചൂടും പിന്നാലെ ഉണ്ടായ ശക്തമായ മഴയുമാണ് പച്ചക്കറിക്കൃഷിയെ ബാധിച്ചത്. തമിഴ്നാട്ടില്‍ പച്ചക്കറി കുറഞ്ഞതോടെ ആന്ധ്ര, കർണാടക വിപണിയില്‍നിന്നാണ് കൂടുതലായി പച്ചക്കറി എത്തുന്നത്. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി വാങ്ങാൻ ആഴ്ചയില്‍ ശരാശരി 600 രൂപയ്ക്ക് മുകളില്‍ ചെലവുണ്ട് ഇപ്പോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറിവില ഇങ്ങനെ (പഴയവില ബ്രാക്കറ്റില്‍)

ബീൻസ് -180-200 (80)

 

പയർ -100 (80)

 

പച്ചമുളക് -80-88 (60-70)

 

തക്കാളി -60 (55-56)

 

കൂർക്ക -110 (80)

 

പാവയ്ക്ക -100 (80)

 

കാരറ്റ് -80 (60)

 

കിഴങ്ങ് -48 (40)

 

കാബേജ് -70 (60)

 

ചേന -80 (40)

 

ഇഞ്ചി -200 (140)

 

എങ്ങനെ പിടിച്ചുനില്‍ക്കും

പച്ചക്കറിവില കൂടിയതോടെ ഹോട്ടലുകള്‍ വലിയ പ്രതിസന്ധിയിലാണ്. എല്ലാ ഇനങ്ങള്‍ക്കും ഇരട്ടിയോളം വിലകൂടി. ഈ പൈസയ്ക്ക് സാധനം വാങ്ങി എങ്ങനെ പിടിച്ചുനില്‍ക്കാൻ കഴിയും. പച്ചക്കറിക്ക് പുറമേ ഇറച്ചിക്കും മീനിനും അന്യായ വിലയാണ്. മാർക്കറ്റ് വില അനുസരിച്ച്‌ ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാൻ പറ്റുമോ. ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ.ഫിലിപ്പുകുട്ടി ചോദിച്ചു.

അന്യായവില

ശരാശരി 400 മുതല്‍ 450 രൂപയുടെ പച്ചക്കറി ആഴ്ചതോറും വേണമായിരുന്നു. ഇപ്പോള്‍ അതേ സ്ഥാനത്ത് 600 മുതല്‍ 650 രൂപ വരെ ചെലവുണ്ട്. 200 രൂപയ്ക്ക് മുകളില്‍ ചെലവ് വർധിച്ചു. ഈ വിലയ്ക്ക് ജനങ്ങള്‍ എങ്ങനെ പച്ചക്കറി വാങ്ങും. മീൻ വാങ്ങാമെന്ന് വെച്ചാലും ഭയങ്കര വിലയാണ്. സാധാരണക്കാർ എങ്ങനെ ജീവിക്കും. മാന്തുരുത്തി സ്വദേശിനിയായ വീട്ടമ്മ സുശീല മോഹൻ ചോദിക്കുന്നു.

ലഭ്യത കുറഞ്ഞു, വില കൂടി

തമിഴ്നാട്ടിലും കർണാടകത്തിലും ഉത്പാദനം കു റഞ്ഞതാണ് നിലവില്‍ വില വർധിക്കാൻ കാരണം. കൊടും വേനലും തുടർച്ചായിപെയ്ത മഴയും കൃഷിയെ ബാധിച്ചു. സാധനം കുറഞ്ഞതോടെ വില ഇരട്ടിയായി. തമിഴ്നാട്ടില്‍ ഭയങ്കര വിലയാണ്. മൈസൂരു മാർക്കറ്റി നെയാണ് നിലവില്‍ ആശ്രയിക്കുന്നത്. കേരളത്തിലെ കച്ചവടക്കാർ വില കൂട്ടുന്നില്ല. വാങ്ങുന്നത് അന്യായ വിലയ്ക്കാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments