ചപ്പാത്തി കഴിക്കാൻ മടിയുള്ളവരാണോ? എന്നാല്‍ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; ഒരു അടിപൊളി വെജിറ്റബിള്‍ ചപ്പാത്തി റെസിപ്പി ഇതാ

Spread the love

കോട്ടയം: എപ്പോഴും ചപ്പാത്തി ഒരേ രീതിയില്‍ കഴിച്ച്‌ മടുത്തോ. വെറൈറ്റിയായി ഒരു അടിപൊളി വെജിറ്റബിള്‍ ചപ്പാത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകള്‍

ചപ്പാത്തി – 2 എണ്ണം
ഉരുളക്കിഴങ്ങ് – 1 എണ്ണം
കാരറ്റ് – 1 എണ്ണം
ബീന്‍സ് – 4 എണ്ണം
കോളിഫ്‌ളവര്‍ – 1/2 കപ്പ്
സവാള – 1 എണ്ണം
വെളുത്തുള്ളി – 4 അല്ലി
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം പച്ചക്കറികളെല്ലാം ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, കോളിഫ്‌ളവര്‍ എന്നിവ നന്നായി കഴുകി വൃത്തിയാക്കി ആവിയില്‍ വേവിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാളയും വെളുത്തുള്ളിയും വഴറ്റി അതിലേക്ക് മല്ലിപൊടി, മുളക്പൊടി, ഗരം മസാല, കുരുമുളക്പൊടി മഞ്ഞള്‍പൊടി എവ്വിവ ചേർത്ത് മസാലപ്പൊടികള്‍ മൂപ്പിച്ചെടുക്കുക. ശേഷം വെന്ത പച്ചക്കറികള്‍ ചേര്‍ത്ത് ചൂടാക്കി വെള്ളമയം വറ്റുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കിവയ്ക്കുക. ചപ്പാത്തിയില്‍ ഈ വെജിറ്റബിള്‍ ഫില്ലിംഗ് വച്ച്‌ ചുരുട്ടിയെടുക്കണം.