
കോട്ടയം: വളരെ എളുപ്പത്തില്‍ കുറച്ച് ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന വിഭവമാണ് സാൻഡ്‌വിച്ച്. ഈ ഹെല്‍ത്തി വെജിറ്റബിള്‍ സാൻഡ്‌വിച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകള്‍
ബ്രഡ് – 6 കഷ്ണം
കാരറ്റ് – 1/4 കപ്പ് അരിഞ്ഞത്
കാബേജ് – 1/2 കപ്പ് അരിഞ്ഞത്
പച്ച കാപ്സിക്കം – 3 ടേബിള്‍ സ്പൂണ്‍
മഞ്ഞ കാപ്സിക്കം – 3 ടേബിള്‍സ്പൂണ്‍
സാലഡ് വെള്ളരിക്ക – 1/4 കപ്പ് അരിഞ്ഞത്
മയോണൈസ് – 4 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ബട്ടർ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ബൗളിലേക്ക് അരിഞ്ഞ കാരറ്റ്, കാബേജ് , കാപ്സിക്കം , വെള്ളരിക്ക എടുക്കുക. അതിലേക്ക് കുരുമുളകു പൊടി, മയോണൈസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്താല്‍ സാൻഡ്‌വിച്ച് ഫില്ലിംഗ് റെഡി. ശേഷം ബ്രഡ്ഡിന്റെ വശങ്ങള്‍ മുറിച്ച് കളഞ്ഞ് കുറച്ച് ബട്ടർ തേച്ച് തയാറാക്കിയ ഫില്ലിങ് ഒരു ബ്രഡില്‍ നന്നായി തേച്ച് പിടിപ്പിച്ച് മറ്റൊരു ബ്രഡ് കൊണ്ട് അടച്ച് എടുക്കാം.