കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ തയ്യാറാക്കി നല്‍കാവുന്ന വിഭവം; ഹെല്‍ത്തി വെജ് സാൻഡ്‌വിച്ച്‌ ഇനി വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: വെജ് സാൻഡ്‌വിച്ച്‌ വളരെയെളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ തയ്യാറാക്കി നല്‍കാവുന്ന ഹെല്‍ത്തി വെജ് സാൻഡ്‌വിച്ച്‌ റെസിപ്പി പരിചയപ്പെടാം.

ചേരുവകള്‍

ബ്രഡ് – 6 കഷ്ണം
കാരറ്റ് – 1/4 കപ്പ് അരിഞ്ഞത്
കാബേജ് – 1/2 കപ്പ് അരിഞ്ഞത്
പച്ച കാപ്സിക്കം – 3 ടേബിള്‍ സ്പൂണ്‍
മഞ്ഞ കാപ്സിക്കം – 3 ടേബിള്‍സ്പൂണ്‍
സാലഡ് വെള്ളരിക്ക – 1/4 കപ്പ് അരിഞ്ഞത്
മയോണൈസ്‌ – 4 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ബട്ടർ – ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക്‌ അരിഞ്ഞ കാരറ്റ്, കാബേജ് , കാപ്സിക്കം , വെള്ളരിക്ക എടുക്കുക. അതിലേക്ക് കുരുമുളകു പൊടി, മയോണൈസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച്‌ എടുത്താല്‍ സാൻഡ്‌വിച്ച്‌ ഫില്ലിംഗ് റെഡി. ശേഷം ബ്രഡ്ഡിന്റെ വശങ്ങള്‍ മുറിച്ച്‌ കളഞ്ഞ് കുറച്ച്‌ ബട്ടർ തേച്ച്‌ തയാറാക്കിയ ഫില്ലിങ് ഒരു ബ്രഡില്‍ നന്നായി തേച്ച്‌ പിടിപ്പിച്ച്‌ മറ്റൊരു ബ്രഡ് കൊണ്ട് അടച്ച്‌ എടുക്കാം. ടേസ്റ്റി വെജ് സാൻഡ്‌വിച്ച്‌ റെഡി.