ചായക്കൊപ്പം കിടിലം ഒരു വെജ് കട് ലെറ്റ്

Spread the love

ഇടയ്‌ക്കൊരു ചായകുടിക്കാന്‍ തോന്നിയാല്‍ ഒപ്പം കഴിക്കാന്‍ ചെറിയ സ്‌നാക്‌സുകള്‍ വീട്ടില്‍ തന്നെയുണ്ടാക്കാം. ഇന്ന് വെജിറ്റബിള്‍ കട്‌ലറ്റ് പരീക്ഷിച്ചാലോമുട്ട :3
Resk പൊടിച്ചത് :കുറച്ചു
ഉപ്പ് :ആവിശ്യത്തിന്
സവോള :2
കിഴങ്ങു :4
പച്ചമുളക് :2
മുളകുപൊടി :1 സ്‌പൂൺ
മഞ്ഞപ്പൊടി അര സ്‌പൂൺ
കുരുമുളകുപൊടി :1സ്‌പൂൺ
ഗരംമസാല :1 സ്‌പൂൺ
ഇഞ്ചി :1പീസ്
വെളുത്തുള്ളി :6 അല്ലി
ക്യാരറ്റ് :1

കിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക. സവോള ക്യാരറ്റ് പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കുക.

ഇഞ്ചി വെളുത്തുള്ളി ചതച്ചു ചേർക്കുക. പൊടികളും ഉപ്പും ചേർത്ത് നന്നായി കുഴക്കുക.

ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് പരത്തുക. മുട്ടയുടെ വെള്ള ഒരു പാത്രത്തിൽ എടുക്കുക . ഒരു പാത്രത്തിൽ റെസ്ക് പൊടിച്ചതും എടുക്കുക.

പരത്തിയ കൂട്ടു മുട്ടയുടെ വെള്ളയിൽ മുക്കി resk പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ മൂപ്പിച്ചു എടുക്കുക.