വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി അറസ്‌റ്റില്‍ : വെച്ചൂര്‍ അംബികാമാര്‍ക്കറ്റ്‌ കളരിക്കല്‍ത്തറ വീട്ടില്‍ മനു ബിജു (22) വിനെയാണ്‌ കടുത്തുരുത്തി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

Spread the love

കടുത്തുരുത്തി: വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി അറസ്‌റ്റില്‍. വെച്ചൂര്‍ അംബികാമാര്‍ക്കറ്റ്‌ കളരിക്കല്‍ത്തറ വീട്ടില്‍ മനു ബിജു (22) വിനെയാണ്‌ കടുത്തുരുത്തി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഞായറാഴ്‌ച്ച ഉച്ചകഴിഞ്ഞ്‌ 3.30 ഓടെയാണ്‌ സംഭവം. എഴുമാന്തുരുത്ത്‌ സ്വദേശിയായ പരാതിക്കാരന്‍ കുടുംബമായി താമസിക്കുന്ന ഇഞ്ചിത്തറ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വീട്ടുകാരെ ദേഹോപദ്രവം ഏല്‍പിച്ച ശേഷം പരാതിക്കാരന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ്‌ പരാതി.

തുടര്‍ന്ന്‌ കേസെടുത്ത്‌ അന്വേഷണം നടത്തി വരികയായിരുന്ന കടുത്തുരുത്തി പോലീസ്‌ പ്രതിയെ ഞായറാഴ്‌ച്ച രാത്രിയില്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
പ്രതി മനുവിനെതിരെ വൈക്കം, മുഹമ്മ സേ്‌റ്റഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പോലീസ്‌ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ്‌ മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കാപ്പാ ചുമത്തപ്പെട്ട്‌ 2024 നവംബര്‍ 26 മുതല്‍ മുതല്‍ ആറ്‌ മാസം ജില്ലയില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ്‌ പ്രതിയെന്നും പോലീസ്‌ അറിയിച്ചു.