
തിരുവനന്തപുരം: വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട ശേഷം അർധരാത്രിയില്‍ കാറുമായി കറങ്ങാനിറങ്ങിയ വിദ്യാർത്ഥികള്‍ അപകടത്തില്‍പ്പെട്ടു.
കരമന നീറമണ്‍കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി കുഴിയിലേക്ക് മറിയുകയായിരുന്നു. 14 വയസ്സുകാരനും സഹപാഠിയുമാണ് വാഹനത്തിലുണ്ടായിരുന്നത്.
രാത്രി വൈകി വീട്ടുകാർ അറിയാതെ കാറെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വാഹനം കുഴിയിലേക്ക് മറിഞ്ഞെങ്കിലും വിദ്യാർത്ഥികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നല്‍കിയതിനും അശ്രദ്ധയ്ക്കും കാർ ഉടമയായ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കരമന പോലീസ് കേസെടുത്തു.



