
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച പ്രവാസിക്ക് 30,000 ദിനാർ പിഴയും മൂന്ന് വർഷം തടവും നാടുകടത്തലും ശിക്ഷ; സാവധാനം ജോലി ചെയ്യുന്നുവെന്നു പറഞ്ഞ് കൈ കൊണ്ടും മരക്കമ്പുകള്‍, അലുമിനിയം വടികള്‍ എന്നിവ ഉപയോഗിച്ചും ജോലിക്കാരിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു
ഡൽഹി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച പ്രവാസിക്ക് 30,000 ദിനാർ പിഴയും മൂന്ന് വർഷം തടവും നാടുകടത്തലും ശിക്ഷ
.മുബാറക് അല്‍ കബീർ ഗവർണറേറ്റിലെ വസതിയില്‍ വീട്ടുജോലിക്കാരിയെ പ്രവാസി തടഞ്ഞുവച്ച് പീഡിപ്പിച്ച സംഭവത്തില്‍ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാനുള്ള പ്രാഥമിക വിധി സിവില്‍ കോർട്ട് ഓഫ് അപ്പീല്‍ ശരിവെച്ചു.
പീഡനം, നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കല്‍, ഇരയുടെ ശരീരത്തില്‍ പൊള്ളിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രതിക്കെതിരെ പരമാവധി ശിക്ഷ നല്‍കണമെന്ന് ഇരയുടെ അഭിഭാഷകൻ മുഹമ്മദ് അല്‍ അജ്മി വാദിച്ചു. നഷ്ടപരിഹാരം രക്തപ്പണമായി ന്യായീകരിക്കപ്പെടുന്നതായി കോടതി കണക്കാക്കി. പീഡനത്തെ തുടർന്ന് 25% സ്ഥിരം വൈകല്യവും സംഭവിച്ചതായും നിരീക്ഷിച്ചു.
പ്രതി മൂന്ന് വർഷവും നാല് മാസവും കഠിന തടവ് അനുഭവിക്കണമെന്നും തുടർന്ന് രാജ്യത്ത് നിന്ന് നാടുകടത്തലും നേരിടണമെന്നും നേരത്തെ കോടതി വിധിയുള്ളതായി വാദി വെളിപ്പെടുത്തി. ആക്രമണം, നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കല്‍ എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ വീട്ടില്‍ നാല് വർഷം ജോലി ചെയ്തതിന് ശേഷം, 2021 മുതല്‍ 2022 ന്റെ ആരംഭം വരെ, തന്നെ അയാളുടെ ഭാര്യയുടെ സംരക്ഷണത്തിലേക്ക് മാറ്റിയതായി വീട്ടുജോലിക്കാരി പറഞ്ഞു. ഈ കാലയളവിലാണ് പ്രതി തന്നെ ശാരീരിക പീഡനത്തിന് വിധേയമാക്കാൻ തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടി. വളരെ സാവധാനത്തില്‍ ജോലി ചെയ്യുന്നതായി കുറ്റപ്പെടുത്തി കൈ കൊണ്ടും മരക്കമ്പുകള്‍, അലുമിനിയം വടികള്‍ എന്നിവ ഉപയോഗിച്ചും അടിച്ചിരുന്നെന്നും പറഞ്ഞു.
മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം നിഷേധിച്ചെന്നും കുറ്റപ്പെടുത്തി. ഒടുവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ ദുരിതം തുടർന്നതായും പറഞ്ഞു. ആശുപത്രിയില്‍ വെച്ചാണ് അവർ അതിക്രമം തുറന്നുപറഞ്ഞത്. കൈമുട്ട് ഒടിഞ്ഞതുള്‍പ്പെടെ ഒന്നിലധികം പരിക്കുകള്‍ അവള്‍ക്കുണ്ടായതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.