രാത്രി കിടക്കാൻ നേരം ഇങ്ങനെ ചില കാര്യങ്ങൾ ചെയ്താൽ സമ്പത്ത് കുമിഞ്ഞുകൂടും:വാസ്തുശാസ്ത്രം അനുസരിച്ച്‌ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ ഐശ്വര്യം കൂടുമെന്നാണ് വിശ്വാസം.

Spread the love

കൊച്ചി: വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ വാസ്തുശാസ്ത്രത്തില്‍ നിരവധി കാര്യങ്ങള്‍ നിർദേശിക്കുന്നുണ്ട്. വാസ്തുശാസ്ത്രം അനുസരിച്ച്‌ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ ഐശ്വര്യം കൂടുമെന്നാണ് വിശ്വാസം.

video
play-sharp-fill

വീട്ടില്‍ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാനും നെഗറ്റീവ് എനർജി അകറ്റാനും വാസ്തുവില്‍ പറയുന്ന ചില കാര്യങ്ങള്‍ രാത്രി ഉറങ്ങുന്നതിന് മുൻപ് ചെയ്താല്‍ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.
രാത്രി ഉറങ്ങുന്നതിന് മുൻപ് വീടിന്റെ പ്രധാന വാതിലും ചുറ്റുമുള്ള സ്ഥലവും നന്നായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്ന് വാസ്തുവില്‍ പറയുന്നു. കാരണം വീട്ടിലേക്ക് ലക്ഷ്മി ദേവിയും പോസിറ്റീവ് എനർജിയും പ്രധാന വാതിലിലൂടെ കടന്നുവരുന്നതായാണ് വിശ്വാസം.

പ്രധാന വാതിലില്‍ ചെളിയോ മാലിന്യമോ കിടന്നാല്‍ ലക്ഷ്മി ദേവി ഒരിക്കലും വീട്ടില്‍ പ്രവേശിക്കില്ലെന്നും വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്. കൂടാതെ രാത്രി ഉറങ്ങുന്നതിന് മുൻപ് പ്രധാന വാതിലിന് ചുറ്റും വെള്ളം തളിച്ച്‌ വൃത്തിയാക്കുന്നതും ശുഭകരമായി കണക്കാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂജാമുറിയില്‍ രാവിലെ പൂജയ്ക്ക് അർപ്പിച്ച പൂക്കളും വെള്ളവും രാത്രി വരെ ഇരിക്കുന്നത് ദോഷമാണെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അതിനാല്‍ പൂജാമുറിയില്‍ വച്ചിരിക്കുന്ന പൂക്കള്‍ രാത്രി മാറ്റുകയും പുതിയ വെള്ളം വയ്ക്കുകയും വേണം.

വീട്ടില്‍ നെഗറ്റീവ് അന്തരീക്ഷം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഗ്രാമ്പൂവും കർപ്പൂരവും ഒരുമിച്ച്‌ ചേർത്ത് കത്തിക്കുന്നത് നല്ലതാണ്. ഇത് വീട്ടിലെ നെഗറ്റീവ് എനർജിയെ അകറ്റുമെന്നാണ് വിശ്വാസം.