തവണ മുടങ്ങിയതിന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ വീട്ടിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി: ഭർത്താവിനെ കണ്ടാൽ വഴിയിലിട്ടു തല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. കോട്ടയം പുതുപ്പള്ളി സ്വദേശി ഹൃദ് രോഗിയായ വീട്ടമ്മയ്ക്ക് ശാരീരിക അസ്വാസ്ഥ്യം: പോലീസിൽപരാതി നൽകി

Spread the love

കോട്ടയം: വായ്പയുടെ തവണ മുടങ്ങിയതിന് സ്വകാര്യ ധനകാര്യ സ്ഥപനത്തിലെ ജീവനക്കാരൻ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് പരാതി. പുതുപ്പള്ളി താഴത്ത് വീട്ടിൽ ഇ.ജി.ബിജുവാണ് ഇതു സംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയത്.

ബജാജ് ഫിനാൻസിൽ നിന്ന് തവണ വ്യവസ്ഥയിൽ ബിജു ബൈക്ക് വാങ്ങിയിരുന്നു.
കഴിഞ്ഞ 2 മാസമായി തവണ മുടങ്ങി. ഇതിന്റെ പേരിൽ ഇന്നു രാവിലെ ബജാജ് ഫിനാൻസ് ജീവനക്കാരൻ വീട്ടിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി.

ഹൃദയസംബന്ധമായ രോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്ന ബിജുവിന്റെ ഭാര്യയോട് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയ്ക്ക് ശാരീരിക, മാനസിക അസ്വസ്ഥതയുണ്ടാ വുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഭർത്താവിനെ കണ്ടാൽ വഴിയിലിട്ടു തല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. ഇതിനു പുറമെ മാനേജർ എന്നു പറഞ്ഞ് ഒരാൾ 996164 6584- എന്ന നമ്പരിൽ നിന്ന് വിളിച്ച് .

ഭീഷണിപ്പെടുത്തിയതായും ബിജു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയിൽ ഭയമുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു..