
കോട്ടയം :പുറമ്പോക്കു ഭൂമി
അളന്നു തിട്ടപ്പെടുത്തി മുട്ടേൽ ലക്ഷംവീട് നഗറിലേക്കുള്ള റോഡിനു വീതികൂട്ടി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ നൽകിയ പരാതിയിൽ റവന്യു വിഭാഗം നടപടി തുടങ്ങി. പരാതിയിൽ നടപടിയില്ലാതെ വന്നതോടെ അയ്മനം പഞ്ചായത്ത് മൂന്നാം വാർഡിൽ താമസിക്കുന്ന മുട്ടേൽ ശ്യാമള പഞ്ചായത്ത് ഓഫിസ് തല്ലിത്തകർത്തിരുന്നു.
പഞ്ചായത്ത് ഓഫിസ് തകർത്തെന്ന പരാതിയിൽ ശ്യാമളയെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. പഞ്ചായത്തിൽ ശ്യാമള നൽകിയ നിവേദനം റവന്യു വിഭാഗത്തിനു കൈമാറിയിട്ടു മാസങ്ങളായി.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പാവം വീട്ടമ്മയെ ജയിലിലാക്കിയത്.
ശ്യാമളയുടെ വീടിനു സമീപത്തെ പഞ്ചായത്തുവക പുറമ്പോക്ക് സ്ഥലം പലരും ചേർന്നു കയ്യേറിയെന്നും സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പഞ്ചായത്തിനു നിവേദനം നൽകിയത്. ഈ പരാതി പഞ്ചായത്ത് റവന്യു വിഭാഗത്തിനു കൈമാറിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി അയ്മനം വില്ലേജ് ഓഫിസിലെ വില്ലേജ് ഓഫിസർ അവധിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്യാമള പഞ്ചായത്ത് ഓഫിസിൽ അക്രമം നടത്തിയതിനു പിന്നാലെ ഇന്നലെ രാവിലെ ലക്ഷം വീട് നഗറിൽ റവന്യു വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ മാസമാണ് താലൂക്ക് ഓഫിസിൽ നിന്ന് അയ്മനം വില്ലേജ് ഓഫിസിലേക്കു പരാതി കൈമാറിയതെന്നാണ് വില്ലേജ് ഓഫിസ് അധികൃതർ പറയുന്നത്.
പരാതിയിൽ പരിശോധന പൂർ ത്തിയായെന്നും പ്രാഥമിക റി പ്പോർട്ട് തഹസിൽദാർക്കു നൽ കുമെന്നും സർവേ നടത്തിയാൽ മാത്രമേ കയ്യേറ്റം നടന്നിട്ടുണ്ടോ യെന്നു മനസ്സിലാക്കാൻ കഴിയു കയുള്ളൂവെന്നും അയ്മനം വില്ലേ ജ് ഓഫിസ് അധികൃതർ അറിയി ച്ചു. പ്രദേശത്തേക്കുള്ള റോഡി നു വീതിക്കുറവും വലിയ വാഹന ങ്ങൾ എത്താത്തതുമാണ്.
ഈ സാഹചര്യം വിവരിച്ചാണ് പുറമ്പോക്കു ഭൂമി ഉപയോഗിച്ച് റോഡ് വീതികൂട്ടി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാമള നിവേദനം നൽകിയത്.
തീരുമാനമൊന്നും ഉണ്ടാകാ ത്തതാണ് ശ്യാമളയുടെ പ്രകോപനത്തിനു കാരണം. തഹസിൽദാരുടെ അനുമതി ലഭിച്ചാൽ പ്രദേശത്തു സർവേ നടത്താനാണു റവന്യൂ നീക്കം.