
ഹാഥ്‌റസ് (ഉത്തർപ്രദേശ്): 30 കാരിയും 17 കാരനും തമ്മിലുള്ള അവിഹിതബന്ധം കണ്ടെത്തിയ ആറുവയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റില്‍.
ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടില്‍ ഒരു ചടങ്ങു നടക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്.
തുടർന്നു നടത്തിയ തിരച്ചിലിനിടെ ഉച്ചയോടെ സമീപത്തെ കിണറ്റില്‍നിന്നാണ് ചണസഞ്ചിയിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മില്‍ വഴിവിട്ട തരത്തില്‍ പെരുമാറുന്നതു കണ്ട ഉർവി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യില്‍ കടിയേറ്റ പാട് പോലീസുകാർ കണ്ടതോടെയാണ് സംശയം വീട്ടമ്മയിലേക്ക് നീണ്ടത്. സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവർ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അതേസമയം വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മില്‍ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു ക്രൂരമായ കൊലപാതകം. സംഭവദിവസം, ഭർത്താവും ഭർതൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും 30 കാരി പോലീസുനോടു പറഞ്ഞു.